കുളക്കട അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനു 20 സീറ്റ് ലഭ്യമാണ്

കുളക്കട :  അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ഡൊമസ്റ്റിക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ കോഴ്സുകള്‍ സൗജന്യമായി പഠിക്കാന്‍ 20 പേര്‍ക്ക്  അവസരം ലഭ്യമാണ് . 18 – 45 വയസ്സ് ആണ് പ്രായപരിധി.കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയായ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

വിശദവിവരങ്ങള്‍ക്കായി  ബന്ധപെടുക : 7356517834,9961960581
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനായി https://link.asapcsp.in/pmkvykulakkada എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി 20 മാര്‍ച്ച് 2024

Read more ….