കേരള സര്‍വ്വകലാശാല കലോത്സവം നിര്‍ത്തിവെക്കാനുള്ള തീരുമാനം ദൗര്‍ഭ്യാഗകരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. കലോത്സവത്തെ അലങ്കോലപ്പെട്ടത് സര്‍വ്വകലാശാല യൂണിയന് ഭരിക്കുന്ന എസ്.എഫ്.ഐ യുടെ തെറ്റായ സമീപനമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാസങ്ങളോളം നീണ്ട പരിശീലനത്തിനൊടുവിലാണ് വിദ്യാര്‍ത്ഥികള്‍ യുവജനോത്സവങ്ങളില്‍ പങ്കെടുക്കുന്നത്. വിദ്യാര്‍ത്ഥികളോട് പ്രതിബദ്ധത പുലര്‍ത്താന്‍ എസ്.എഫ്.ഐ തയാറാവുന്നില്ല
കലോത്സവത്തിന്റെ തുടക്കം മുതല്‍ എസ്.എഫ്.ഐയില്‍ നിന്ന് യൂണിയന് പിടിച്ച കോളേജുകളിലെ യൂണിയന് ഭാരവാഹി ളുടെയും, മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുടേയും ചിത്രങ്ങള്‍ എസ്.എഫ്.ഐ – ഡിവൈഎഫ്ഐ വാട്സാപ്പ് ഗ്രൂപ്പുകളില്‍ അയച്ച് അവരെ അക്രമിക്കാന്‍ ആസൂത്രിതമായ നീക്കം ഉണ്ടായി.ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം തുമ്പ സെന്റ് സേവ്യേഴ്സ്, നെടുമങ്ങാട് ഗവ:കോളേജ്, വര്‍ക്കല എസ്.എന്‍ കോളേജ്, തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളേജ്, ഗവ: ലോ കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും യൂണിയന് ഭാരവാഹികളെയും മര്‍ദ്ദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ മാര്‍ ഈവാനിയോസ് കോളേജ് 234 പൊയിന്റുകളോടെ ഒന്നാം സ്ഥാനത്താണ്. 8 പൊയിന്റുകളുടെ ലീഡാണുള്ളത്.നേരത്തെ നല്കിയ 20 പോയിന്റുകള്‍ റദ്ദാക്കുകയും, അപ്പീലുകള്‍ ഒന്നും അനുവദിക്കാതിരിക്കുകയും, ഒന്നാം സ്ഥാനം ലഭിച്ച മാര്‍ഗ്ഗംകളി, തിരുവാതിര മത്സരങ്ങള്‍ വീണ്ടും നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നുണ്ട്. 25 വര്‍ഷം എസ്.എഫ്.ഐ അടക്കി ഭരിച്ചിരുന്ന യൂണിയന് കെ.എസ്.യു പിടിച്ചെടുത്തതു മുതല്‍, ഇത്തവണ കലാ കിരീടം ഉയര്‍ത്താന്‍ മാര്‍ ഈവാനിയോസിനെ അനുവദിക്കില്ല എന്ന ഭീഷണി ഉണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു.
സര്വ്വകലാശാലയുടെചരിത്രത്തിലെ അമ്പേ പരാജയപ്പെട്ട കലോത്സവമാണ് ഇത്തവണ അരങ്ങേറിയതെന്നും കലാകാരന്മാരുടെ കലാമൂല്യത്തിന് വില നല്‍കാതെ രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെക്കുന്ന എസ്.എഫ്.ഐയുടെ സമീപനം പ്രതിഷേധാര്‍ഹമാണെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.അര്‍ത്ഥരാത്രി യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഇറക്കിവിട്ടതു മുതല്‍ സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ വെച്ച് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നത് പോലെയുള്ള നിരവധി അനിഷ്ഠ സംഭവങ്ങള്‍ അരങ്ങേറിയെന്നും കലോത്സവത്തെ കലാപോഝവമാക്കി എസ്.എഫ്.ഐ മാറ്റിയെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
Read more ….
- ഗാസയിൽ സമാധാനം പുനസ്ഥാപിക്കണം : ഓസ്കാർ വേദിയിൽ റെഡ് പിൻ ധരിച്ചെത്തി താരങ്ങൾ
- പാർലമെൻ്റിലെ ഇരു സഭകളിലും ഭൂരിപക്ഷം ലഭിച്ചാൽ ഭരണഘടന മാറ്റിയെഴുതുമെന്ന് ബി.ജെ.പി എം.പി : വിശദീകരണവുമായി പാർട്ടി
- ഹിമാചലിലെ വിമത എം.എൽ.എമാരുടെ അയോഗ്യത സംബന്ധിച്ച ഹർജി നാളെ സുപ്രീം കോടതിയിൽ
- രാജിക്ക് കാരണം ബംഗാൾ സന്ദർശനത്തിനിടെയുണ്ടായ അഭിപ്രായവ്യത്യാസം
- പിക്കപ്പ് ജീപ്പ് മറിഞ്ഞ് അസം സ്വദേശി മരിച്ചു:9 പേർക്ക് പരിക്കേറ്റു