മനാമ: ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘കൊട്ടും പാട്ടും’ പരിപാടി കലാകാരന്മാർക്ക് വ്യത്യസ്ത അനുഭവമായി മാറി. ബഹ്റൈനിലെ വിവിധ മേഖലയിൽ കഴിവുതെളിയിച്ച കലാകാരന്മാരെ ഒരേ വേദിയിൽ അണിനിരത്തി നടത്തിയ പരിപാടി കലാകാരന്മാർക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനും പരസ്പരം അറിയാനും ഒരു കൂട്ടായ്മയായി മാറാനുംകൂടിയുള്ള അവസരമായി മാറി.
ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റി കൾചറൽ സെക്രട്ടറി മോഡറേറ്ററായിരുന്ന പരിപാടിയിൽ ജില്ല ജനറൽ സെക്രട്ടറി അൻസൽ കൊച്ചൂടി സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷപ്രസംഗവും ഗ്ലോബൽ കമ്മിറ്റി മെംബർ ബിനു കുന്നന്താനം, ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം, ദേശീയ വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ എന്നിവർ ആശംസയും നേർന്ന് സംസാരിച്ചു. ജില്ല ട്രഷറർ സാബു പൗലോസ് നന്ദിയും പറഞ്ഞു.
വിമിത സനീഷ് (ഗാനം), ഹേമന്ത് (ഗാനം), സിബി ഇരവുപാലം (കവിത), ആന്റണി ഊക്കൻ (വയലിൻ), സലിം (ഗാനം), ഷിയാസ് (ഗാനം), റോബിൻ രാജ് (ഗാനം), ഹരിദാസ് മാവേലിക്കര (മിമിക്രി), രാജീവൻ (മിമിക്രി, ഗാനം) എന്നിവർ പരിപാടികൾ അവതരിപ്പിച്ചു. ജില്ല വൈസ് പ്രസിഡന്റുമാരായ ഡോളി ജോർജ്, സജു കുറ്റിക്കാട്ട്, ജില്ലയിൽനിന്നുള്ള ദേശീയ ഭാരവാഹികളായ ജനറൽ സെക്രട്ടറി മനു മാത്യു, ജനറൽ സെക്രട്ടറി ഇബ്രാഹിം അദ്ഹം, വൈസ് പ്രസിഡന്റ് സിൻസൺ ചാക്കോ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ