മനാമ: സൗദി റിയാദിൽ മദ്രീം ഇന്റർനാഷനൽ ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്ന ടെറി മാസിഡോയുടെ (46) മൃതദേഹം സ്വദേശമായ കൊയിലാണ്ടി കൊല്ലത്ത് കൊണ്ടുവന്ന് ശുശ്രൂഷകൾ നടക്കുന്നതിനിടെ മൂത്ത സഹോദരൻ കെന്നി മാസിഡോ (52) കുഴഞ്ഞുവീണ് മരിച്ചു.
പരേതരുടെ മറ്റൊരു സഹോദരൻ ജെഫ്രി മാസിഡോ ബഹ്റൈനിലാണ് ജോലി ചെയ്യുന്നത്. കൊയിലാണ്ടിക്കൂട്ടം, കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) എന്നീ സംഘടനകളിൽ അംഗമായ ജെഫ്രി വിവരം അറിയിച്ചതനുസരിച്ച് കൊയിലാണ്ടിക്കൂട്ടം ഭാരവാഹികളായ കെ.ടി. സലിം, ഗിരീഷ് കാളിയത്ത് എന്നിവർ കൊയിലാണ്ടിക്കൂട്ടം റിയാദ് ചാപ്റ്റർ ചെയർമാൻ റാഫി കൊയിലാണ്ടി, റിയാദിലെ പ്രമുഖ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് എന്നിവരുമായി ബന്ധപ്പെട്ടാണ് ടെറിയുടെ മൃതദേഹം നാട്ടിലെത്തിച്ചത്.
കെന്നി മാസിഡോ, ടെറി മാസിഡോ എന്നിവരുടെ നിര്യാണത്തിൽ കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റിയും കെ.പി.എഫ് ബഹ്റൈനും അനുശോചനം രേഖപ്പെടുത്തി.
കൊയിലാണ്ടി പൊലീസ് ക്വാർട്ടേഴ്സിൽ താമസക്കാരനായ കെന്നിയുടെ ഭാര്യ ജോളി, മകൻ ഷർമൻ മാസിഡോ. ടെറിയുടെ ഭാര്യ ഷിൻസി, മക്കൾ: ആൻഡ്രിയ, എയിഡിൻ.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ