കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയ്ലറായ ലുലു ഹൈപ്പർമാർക്കറ്റിന് വീണ്ടും ‘സർവിസ് ഹീറോ’ പുരസ്കാരം. ബെസ്റ്റ് സൂപ്പർമാർക്കറ്റ് വിഭാഗത്തിലാണ് 2023ലെ പുരസ്കാരം ലുലുവിന് ലഭിച്ചത്. നേട്ടം ആവർത്തിച്ചതോടെ തുടർച്ചയായി മൂന്നാംവർഷവും ‘സർവിസ് ഹീറോ കസ്റ്റമർ സർവിസ് അസസ്മെന്റ്’ പുരസ്കാരം നിലനിർത്തുന്ന സ്ഥാപനമായി ലുലു. അഞ്ചാം തവണയാണ് ലുലു മികച്ച ഉപഭോക്തൃ സേവനത്തിന് ആദരിക്കപ്പെടുന്നത്. നേരത്തെ 2013, 2014, 2021, 2022 വർഷങ്ങളിൽ പുരസ്കാരം നേടിയിരുന്നു.
പുരസ്കാരം നിലനിർത്താനായതിൽ കുവൈത്തിലെ ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് ഉപഭോക്താക്കൾക്കും അഭ്യുദയകാംക്ഷികൾക്കും പങ്കാളികൾക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു. ഉപഭോക്താക്കൾക്കിടയിൽ വിശ്വസ്തതയും ജനപ്രീതിയും പ്രതിഫലിപ്പിക്കുന്നതാണ് പുരസ്കാരമെന്നും വ്യക്തമാക്കി.
2010ൽ ആരംഭിച്ച ‘സർവിസ് ഹീറോ അവാർഡുകൾ’ ഉപഭോക്തൃ ഫീഡ്ബാക്കിനെ മാത്രം ആശ്രയിച്ച് നൽകുന്ന കുവൈത്തിലെ ഏക ദേശീയ ഉപഭോക്തൃ സംതൃപ്തി സൂചികയാണ്. കർശനവും സമഗ്രവുമായ വിലയിരുത്തൽ പ്രക്രിയയിലൂടെയാണ് അവാർഡ് നിർണയിക്കുക.
ഉൽപന്നങ്ങളുടെ ഗുണമേന്മ, വൈവിധ്യം, ലഭ്യത, സേവനം നൽകുന്നതിലെ വിശ്വാസ്യതയും വേഗതയും, ജീവനക്കാരുടെ മനോഭാവവും പ്രൊഫഷനലിസവും, സ്റ്റോർ ശുചിത്വവും ലൊക്കേഷനും, എത്തിപ്പെടാനുള്ള സൗകര്യം, ഓൺലൈൻ സാന്നിധ്യത്തിന്റെ പ്രവർത്തനക്ഷമത, വിലക്കനുസരിച്ചുള്ള മൂല്യം തുടങ്ങിയവയെല്ലാം അവാർഡിനായി വിലയിരുത്തപ്പെടും. സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്ന സ്വതന്ത്ര ഉപദേശക സമിതിയാണ് വിലയിരുത്തൽ പ്രക്രിയക്ക് മേൽനോട്ടം വഹിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ