കുവൈത്ത് സിറ്റി: കെ.കെ.എം.എ ‘മസ്ജിദ് 2024′ പ്രഭാഷണ പരിപാടി ജഹ്റയിൽ നടന്നു. അൻസാർ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. ജീവിതത്തിൽ സ്നേഹവും മാനുഷിക മൂല്യങ്ങളും നിലനിർത്തി ബന്ധങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം ഉണർത്തി. ജഹ്റ മസ്ജിദുൽ അഖലാ ളുഹൈരിയിൽ നടന്ന പരിപാടിയിൽ കെ.കെ.എം.എ കേന്ദ്ര പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. മസ്ജിദ് ഇമാം ഇസാ അലി അൽ അൻസി ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടന പ്രതിനിധികളായ ഡോ.അബ്ദുൽ ഹമീദ്, ഷബീർ മണ്ടോളി, അബ്ദുല്ല മൗലവി കാരക്കുന്ന്, സത്താർ കുന്നിൽ, അബ്ദുൽ റഹ്മാൻ അദക്കാനി, ശൈഖ് ഹസ്സൻ ബാദുഷ എന്നിവർ സംബന്ധിച്ചു. അൻസാർ നന്മണ്ടക്കുള്ള സംഘടനയുടെ ഉപഹാരം ഇസാഅലി അൻസി കൈമാറി.
കെ.കെ.എം.എ വൈസ് ചെയർമാൻ എ.പി അബ്ദുൽ സലാം, വർക്കിങ് പ്രസിഡന്റുമാരായ കെ. ബഷീർ, ബി.എം. ഇക്ബാൽ, നവാസ് കാദിരി, എച്ച്.എ ഗഫൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ.സി റഫീഖ് സ്വാഗതവും പ്രോഗ്രാം കൺവീനർ അബ്ദുൽ കലാം മൗലവി നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ