കുവൈത്ത് സിറ്റി: റമദാനിൽ ആരാധനകൾ വർധിപ്പിച്ച് ആത്മീയ ഉണർവ് നേടാൻ വിശ്വാസികൾ ശ്രമിക്കണമെന്ന് ഡോ. അലിഫ് ഷുക്കൂർ പറഞ്ഞു. കെ.ഐ.ജി സാൽമിയ ഏരിയ സംഘടിപ്പിച്ച ‘മർഹബൻ യാ റമദാൻ’ ഇസ് ലാമിക പഠന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തിൽ ഏരിയ വൈസ് പ്രസിഡന്റ് അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നിസാർ കെ റഷീദ് സ്വാഗതം പറഞ്ഞു. നസീഫ് സജ്ജാദ് ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.
മുഹമ്മദ് ഷിബിലി ഇൻസ്റ്റന്റ് ക്വിസ് നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ജഹാൻ അലിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ചിത്ര രചന മത്സരം സംഘടിപ്പിച്ചു. ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ട്രഷറർ താജുദ്ദീൻ, ഏരിയ ജോയന്റ് സെക്രട്ടറി ദിൽഷാദ്, ഇസ്മായിൽ മാള, യൂത്ത് ഇന്ത്യ സാൽമിയ യൂനിറ്റ് പ്രസിഡന്റ് ഷാഫി എൻ.കെ, ഐവ ഏരിയ പ്രസിഡന്റ് ജസീറ ആസിഫ്, ഷെഫീഖ് ബാവ, സലീം പതിയാരത്ത്, സലാം ഒലക്കോട്, നാസർ പതിയാരത്ത്, മുനീർ താഹ, മുഹമ്മദ് നിയാസ്, സാജിദ് അലി, ഫൈസൽ ബാബു, സഫ്വാൻ ആലുവ എന്നിവർ നേതൃത്വം നൽകി. മുഹമ്മദ് യാസീൻ നിസാർ ഖിറാഅത്ത് നടത്തി. പ്രോഗ്രാം കൺവീനർ ആസിഫ് വി ഖാലിദ് നന്ദി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ