ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ്; ഫ്ലൈ​റ്റേ​ഴ്സ് ഫ​ർ​വാ​നി​യ​ക്ക് കി​രീ​ടം

കു​വൈ​ത്ത് സി​റ്റി: കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ചാ​മ്പ്യ​ൻ​സ് ട്രോ​ഫി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ ഫ്ലൈ​റ്റേ​ഴ്‌​സ് ഫ​ർ​വാ​നി​യ ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ൽ അ​ക്കാ​യ് വാ​രി​യേ​സി​നെ അ​ഞ്ചു വി​ക്ക​റ്റി​നു പ​രാ​ജ​യ​പെ​ടു​ത്തി​യാ​ണ് വി​ജ​യം.

അ​മ്പ​യ​ർ​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​രം മ​ല​യാ​ളി​യാ​യ കു​വൈ​ത്ത് നാ​ഷ​ന​ൽ ടീം ​മു​ൻ താ​രം സാ​ജി​ദ് ക​ലാ​മും നി​ഷാ​ദ് തി​ക്കോ​ടി​യും കൈ​മാ​റി. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ബാ​റ്റ്സ്മാ​നാ​യി അ​ക്കാ​യ് വാ​രി​യേ​സി​ന്റെ സ​ർ​താ​ജ് അ​ലി, മി​ക​ച്ച ബൗ​ള​റാ​യി ഫ്ലൈ​റ്റേ​ഴ്‌​സി​ന്റെ ര​ഞ്ജി അ​ല​ക്കാ​ട്, ഫൈ​ന​ലി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ചാ​യി ഫ്ലൈ​റ്റേ​ഴ്‌​സി​ന്റെ ജ​സീം മു​ഹ​മ്മ​ദ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. അ​ക്കാ​യ് വാ​രി​യേ​സി​ന്റെ സ​ർ​താ​ജ് അ​ലി​യെ ടൂ​ർ​ണ​മെ​ന്റി​ന്റെ താ​ര​മാ​യും തി​ര​ഞ്ഞെ​ടു​ത്തു.

വി​ന്നേ​ഴ്സ് ടീ​മി​നു​ള്ള ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും സ​ർ​ട്ടി​ഫി​ക്ക​റ്റും മെ​ഡ​ലു​ക​ളും യു.​എ.​ഇ എ​ക്സ്ചേ​ഞ്ച് ഏ​രി​യ മാ​നേ​ജ​ർ മു​ഹ​മ്മ​ദ്‌ ഹ​സ​നും, റ​ണ്ണേ​ഴ്സ് ടീ​മി​ന് ഷ​ബീ​ർ മ​ണ്ടോ​ളി​യും കൈ​മാ​റി.

കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ്‌ ജി​നീ​ഷ് നാ​രാ​യ​ണ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​ഹാ​ബ് തൊ​ണ്ടി​യി​ൽ, ട്ര​ഷ​റ​ർ സാ​ഹി​ർ പു​ളി​യ​ഞ്ചേ​രി സ്പോ​ർ​ട്സ് വി​ങ് ക​ൺ​വീ​ന​ർ ഷ​മീം മ​ണ്ടോ​ളി, ടൂ​ർ​ണ​മെ​ന്റ് ക​ൺ​വീ​ന​ർ നി​സാ​ർ ഇ​ബ്രാ​ഹിം, മ​ൻ​സൂ​ർ മു​ണ്ടോ​ത്ത്, മ​നോ​ജ്‌ കു​മാ​ർ കാ​പ്പാ​ട് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. റ​ഹീ​സ് സാ​ലി​ഹ്, ഷ​റ​ഫ് ചോ​ല, ബാ​സി​ൽ, ജോ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ