ഓസ്കാർ വേദിയില്‍ ഗസ്സയ്ക്ക് പിന്തുണയുമായി താരങ്ങള്‍ | OSCAR2024 | Free Palestine

96-ാമത്  ഓസ്കാർ വേദിയില്‍ ഗസ്സയ്ക്ക് പിന്തുണയുമായി താരങ്ങള്‍. ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന് താരങ്ങള്‍ ആവശ്യപ്പെട്ടു. വെടിനിർത്തലിനായി ആഹ്വാനം ചെയ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചുവന്ന ബാഡ്ജ് ധരിച്ചാണ് താരങ്ങൾ  റെഡ് കാർപ്പെറ്റിലെത്തിയത്. പുരസ്‌കാര വേദിയായ ഡോണ്‍ഹി തിയേറ്ററിന് മുന്നില്‍ നൂറ് കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. ”സീസ്ഫയര്‍ നൗ ഫ്രീ പലസ്തീന്‍” എന്ന മുദ്രാവാക്യം വിളിച്ചാണ് ജനങ്ങൾ തടിച്ചുകൂടിയത്. ഗായിക ബില്ലി ഐലിഷ്, നടന്‍ റമി യൂസഫ് എന്നിവരായിരുന്നു ഗസ്സയ്ക്ക് പിന്തുണ പ്രഖ്യാപിച്ചവരില്‍ പ്രമുഖർ. പലസ്തീനെ മോചിപ്പിക്കുക’ എന്നെഴുതിയ പ്ലക്കാർഡുമായി സ്വതന്ത്ര സംവിധായിക ലോറ ഡെല്‍ഹോറും പ്രതിഷേധത്തിന്റെ ഭാഗമായി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News