റിയാദ്: അന്താരാഷ്ട്ര വനിതദിനാഘോഷത്തിന്റെ ഭാഗമായി സാംസ്കാരിക കൂട്ടായ്മയായ ‘റിയാദ് ടാക്കിസ്’ കുടുംബത്തിലെ മുതിർന്ന വനിതകളെ ആദരിച്ചു. മലസ് ചെറീസ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുബി സജിൻ ആമുഖ പ്രഭാഷണം നടത്തി. ഷഹാന ഷഫീഖ് അധ്യക്ഷത വഹിച്ചു. മൈമൂന അബ്ബാസ് ഉദ്ഘാടനം ചെയ്യുകയും വനിതദിന സന്ദേശം നൽകുകയും ചെയ്തു.
ആദരിക്കൽ ചടങ്ങിൽ ജാസ്മിൻ അബ്ദുൽ വഹാബിനെ ഷഹാന ഷഫീഖ്, ഷറീന സാജിദ് എന്നിവരും മൈമൂന അബ്ബാസിനെ സാജിത കബീർ, ജിഷിന ഷൈജു എന്നിവരും വല്ലി ജോസിനെ ഹസ്ന സുനിൽ ബാബു, പ്രിൻസി ജോസ് എന്നിവരും പൊന്നാട അണിയിച്ചു. ഷെറീന സാജിദ് സ്വാഗതവും സാജിത കബീർ നന്ദിയും പറഞ്ഞു. സുബി സജിൻ സദസ്സ് നിയന്ത്രിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ