ഓസ്കാർ വേദിയിൽ ബെസ്റ്റ് കോസ്റ്റ്യൂം ഡിസൈനറുടെ അവാർഡ് പ്രഖ്യാപിക്കാൻ അമേരിക്കൻ നടനായ ജോൺ സീന എത്തിയത് വസ്ത്രം ധരിക്കാതെ. അവതാരകനായ ജിമ്മി കിമ്മൽ ക്ഷണിച്ചപ്പോൾ ആദ്യം വരാൻ മടിച്ച സീന പുരസ്കാര ജേതാവിന്റെ പേരെഴുതിയ പേപ്പർ വാങ്ങി മറച്ചുപിടിച്ചതിന് ശേഷമാണ് വേദിയിലെത്തിയത്. നോമിനേഷൻസിന്റെ വിഡിയോ കാണിക്കുന്ന സമയത്ത് സീന വസ്ത്രം ധരിച്ചു. മികച്ച വസ്ത്രലാങ്കാരത്തിനുള്ള ഇത്തവണത്തെ ഓസ്കാര്‍ ലഭിച്ചത് ‘പൂവര്‍ തിംങ്സ്’ എന്ന ചിത്രത്തിനാണ്. മികച്ച നടി അടക്കം നാല് അവാര്‍ഡുകള്‍ ഈ ചിത്രം നേടിയിരുന്നു. ഓസ്കാർ വേദിയിലെ ജോണ്‍ സീനയുടെ പ്രകടനം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം