ജിദ്ദ: സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം (എസ്.ഐ.എച്ച്.എഫ്) ജിദ്ദ ചാപ്റ്റർ ‘വ്രതവും ആരോഗ്യവും’ എന്ന വിഷയത്തിൽ ബോധവത്കരണ പാനൽ ടോക്ക് സംഘടിപ്പിച്ചു.
ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ മെഡിക്കൽ രംഗത്തെ പ്രമുഖരുടെ വിഷയാവതരണങ്ങളും ചർച്ചകളും നടന്നു. എസ്.ഐ.എച്ച്.എഫ് പ്രസിഡന്റുംഇന്റേനൽ മെഡിസിൻ കൺസൾട്ടന്റുമായ ഡോ. അഷ്റഫ് ആമിർ വ്രതവുമായി ബന്ധപ്പെട്ട ആരോഗ്യ നേട്ടങ്ങളെക്കുറിച്ചും ‘പ്രമേഹവും വ്രതനാനുഷ്ടാനവും’ എന്ന വിഷയത്തിൽ ഡയബറ്റിക്സ് കെയർ സ്പെഷ്യലിസ്റ്റ് ഡോ. ഖാജാ യാമിനുദ്ദീനും വ്രതവും ദന്ത പരിചരണവും വായുടെ ശുചിത്വത്തെയുംകുറിച്ച് ദന്താരോഗ്യ വിദഗ്ധ ഡോ. ഫർഹീൻ താഹയും സംസാരിച്ചു.
ജനറൽ സെക്രട്ടറി ഡോ. ജംഷിത്ത് അഹമ്മദിന്റെ നേതൃത്വത്തിലുള്ള പാനൽ ചർച്ചയിൽ ശ്രോതാക്കളുടെ വ്രതവും ആരോഗ്യവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് അവതാരകർ മറുപടി നൽകി.
വൈസ് പ്രസിഡന്റ് ഡോ. ഇഖ്ബാൽ മുസാനി ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. കോൺസൽ ഇമാം മെഹ്ദി ഹുസൈൻ ആശംസകൾ നേർന്ന് സംസാരിക്കുകയും വിഷയാവതാരകർക്കുള്ള ഉപഹാരങ്ങൾ സമ്മാനിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ. മുഷ്കത്ത് മുഹമ്മദലി സ്വാഗതവും ട്രഷറർ ഡോ. ഫഹീം റഹ്മാൻ നന്ദിയും പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ