റിയാദ്: ഞായറാഴ്ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിൽ തിങ്കളാഴ്ച (മാർച്ച് 11) റമദാൻ ഒന്ന് അഥവാ വ്രതാരംഭ ദിനമായിരിക്കുമെന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ഞായറാഴ്ച ശഅ്ബാൻ 29 പൂർത്തിയായതിനാൽ റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ മുഴുവൻ മുസ്ലിംകളോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
പൊടിക്കാറ്റും മേഘങ്ങളും കാരണം റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കാറുള്ള ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും ഇരുഹറം കാര്യാലയത്തിെൻറ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടായ ഹറമൈനാണ് ആദ്യം എക്സ് അകൗണ്ടിൽ അറിയിച്ചത്. പിന്നീട് സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ