എന്നും പൂക്കൾ തരുന്ന ശ്രീലങ്കൻ ജാസ്മിൻ

പേരുപോലെ തന്നെ ഈ ചെടിയുടെ സ്വദേശം ശ്രീലങ്ക ആണ്. പക്ഷെ, സാധാരണ ജാസ്മിൻ ചെടികളെ പോലെ സുഗന്ധം ഇല്ല. എങ്കിലും കാണാൻ നല്ല ഭംഗിയാണ്. അഞ്ച് ഇതളുകളുള്ള പൂക്കൾ തരുന്ന ഒരു ചെടിയാണ്​ ശ്രീലങ്കൻ ജാസ്മിൻ. നമ്മുടെ പൂന്തോട്ടത്തിൽ എന്നും പൂക്കൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു ചെടി വളർത്തിയാൽ മതി.

കാരണം ഇത്​ വർഷം മുഴുവനും പൂക്കൾ തരുന്നു. ഒരുപാട് പേരിൽ അറിയപ്പെടുന്ന ഒരു ചെടി കൂടിയാണിത്​. ഭൂട്ടാൻ മല്ലി, സ്​നോ ഫ്ലേക്ക്​ എന്നൊക്കെ ഇത്​ അറിയപ്പെടാറുണ്ട്​. നല്ല സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്​. സൂര്യ പ്രകാശം നല്ലത് പോലെ കിട്ടിയാലേ പൂക്കൾ ഉണ്ടാകൂ. 1.5 മീറ്റർ പൊക്കത്തിൽ വരെ ഇത് വളരും. നമുക്ക് ബാൽക്കണിയിൽ ചെട്ടിയിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ്​.

നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടി നോക്കിയെടുക്കണം. എന്നും വെള്ളം ഒഴിച്ചു കൊടുക്കണം. ഗാർഡൻ സോയിൽ, ചാണകപ്പൊടി, ചകിരി ചോർ, ബോൺ മീൽ എന്നിവ യോജിപ്പിച്ച് പോട്ടിങ്​ മിക്സ്​ തയ്യാറാക്കാം. പ്രൂൺ ചെയ്ത നിർത്തിയാൽ ഒരുപാട്​ പൂക്കൾ തരുന്ന ചെടിയാണ്​. തണ്ടുകൾ കട്ട്​ ചെയ്ത്​ ചെടിയെ വളർത്തിയെടുക്കാം. ചുവട്ടിൽ തൈകൾ ഉണ്ടാകും. അതു വെച്ചും പുതിയവ വളർത്തിയെടുക്കാം. എന്നും പൂക്കൾ കാണാൻ ഇഷ്ടപ്പെടുന്നവർക്ക് വളർത്താൻ പറ്റിയ ചെടിയാണിത്.

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ