മനാമ: ഗസ്സയിലെ ജനങ്ങളെ സഹായിക്കുന്നതിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ പ്രത്യേക താൽപര്യത്തെ ജോർഡൻ ചാരിറ്റി അതോറിറ്റി സെക്രട്ടേറിയറ്റ് കൗൺസിൽ പ്രസിഡന്റ് പ്രിൻസ് റാശിദ് ബിൻ അൽ ഹസൻ ബിൻ തലാൽ പ്രകീർത്തിച്ചു. ജോർഡൻ സന്ദർശനത്തിനെത്തിയ റോയൽ ഹ്യുമാനിറ്റേറിയൻ സെക്രട്ടറി ജനറൽ ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫയെയും അസി. ചെയർമാൻ ഡോ. മുസ്തഫ അസ്സയ്യിദിനെയും സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗസ്സയിലേക്ക് സഹായം നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണ് ബഹ്റൈനെന്ന് പ്രിൻസ് തലാൽ ചൂണ്ടിക്കാട്ടി. ആർ.എച്ച്.എഫുമായി സഹകരിച്ച് സഹായപദ്ധതികൾ ഏകോപിപ്പിക്കുന്നതിനും പ്രയാസപ്പെടുന്നവർക്ക് സഹായമെത്തിക്കുന്നതിനുമുള്ള ചർച്ചകൾ നടന്നു.
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവരുടെ പ്രോത്സാഹനവും പിന്തുണയുമാണ് സഹായപ്രവർത്തനങ്ങളുടെ കാതലെന്ന് ശൈഖ് അലി ബിൻ ഖലീഫ ആൽ ഖലീഫ വ്യക്തമാക്കി.
ആർ.എച്ച്.എഫിന്റെ നേതൃത്വത്തിൽ ഗസ്സയിൽ നടത്തിക്കൊണ്ടിരിക്കുന്ന സഹായപദ്ധതികളുടെ ഏകോപനവും ചർച്ചയായി. ഫലസ്തീനിൽ സമാധാനവും ശാന്തിയും കൈവരിക്കുന്നതിന് ബഹ്റൈന്റെ നിലപാട് ശ്രദ്ധേയമാണെന്നും പ്രിൻസ് തലാൽ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ