തിരുവനന്തപുരം: ഷമ മുഹമ്മദ് പാർട്ടിയുടെ ആരുമല്ലെന്ന കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ പരാമർശത്തിന് മറുപടിയുമായി ഷമ മുഹമ്മദ്. ‘ഡോ. ഷമ മുഹമ്മദ്, കോൺഗ്രസ് വക്താവ്’, ഇതാണ് തൻ്റെ ഐഡിയെന്ന് ഫേസ്ബുക്കിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പേരിലുള്ള കാർഡ് പങ്കുവെച്ചു ഷമ മുഹമ്മദ് മറുപടി നൽകി.
സംസ്ഥാനത്തെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിൽ അതൃപ്തി അറിയിച്ചു ഷമ രംഗത്തെത്തിയോടെയാണ് ഷമയെ തള്ളി കെ സുധാകരൻ പരാമർശം നടത്തിയത്.
സ്ഥാനാർഥി നിർണയത്തിൽ വനിതകൾക്കും ന്യൂനപക്ഷങ്ങൾക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിമർശനം. കേരളത്തില്‍ 51 ശതമാനം സ്ത്രീകളുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കണം. തോൽക്കുന്നിടത്ത് മാത്രമല്ല, ജയിക്കാവുന്ന സീറ്റുകളും സ്ത്രീകള്‍ക്ക് നല്‍കണമെന്നും ഷമ പറഞ്ഞു. പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 50 ശതമാനം മുഖ്യമന്ത്രിമാർ സ്ത്രീകളായിരിക്കണമെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സ്ത്രീകൾ സദസ്സിൽ മാത്രമിരിക്കാതെ വേദിയിലേക്ക് വരണമെന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തിലെ നേതാക്കൾ രാഹുൽ ഗാന്ധി പറയുന്നത് കേട്ട് മുന്നോട്ട് പോകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലിനെ വടകരയിൽ മത്സരിപ്പിക്കുന്നതിലും ഷമ അതൃപ്തി പരസ്യമാക്കി. തൊട്ടടുത്തുള്ള ന്യൂനപക്ഷക്കാരെ പരിഗണിക്കാമായിരുന്നുവെന്നും മാഹിയിലും തലശ്ശേരിയിലും തനിക്ക് ഏറെ കുടുംബബന്ധങ്ങളുണ്ടെന്നുമായിരുന്നു വിമർശനം.
ഷമയുടെ വിമർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങളെ സുധാകരൻ കാര്യമായി എടുത്തില്ല. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഷമ പാർട്ടിയുടെ ആരുമല്ലെന്നു പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്. വിമർശനത്തെക്കുറിച്ച് അവരോട് തന്നെ ചോദിച്ചാൽ മതിയെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കി.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി