തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽനിന്ന് മത്സരിക്കുന്ന കെ.മുരളീധരനെ ആവേശത്തോടെ സ്വാഗതം ചെയ്ത് സിറ്റിങ് എംപി ടി.എൻ.പ്രതാപൻ. തന്നേക്കാൾ മികച്ച സ്ഥാനാർഥിയാണ് മുരളീധരൻ. അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കും വരെ പ്രവർത്തകർക്ക് വിശ്രമമില്ല. കോണ്‍ഗ്രസിന്റെ മതനിരപേക്ഷതയുടെ കൊടി വടക്കുംനാഥന്റെ മണ്ണിൽ ഉയർത്തുമെന്നും പ്രതാപൻ പറഞ്ഞു.
തൃശൂരിൽ എന്നെക്കാൾ മികച്ച സ്ഥാനാർഥി വേണമെന്ന് പാർട്ടി തീരുമാനിച്ചു. തൃശൂരിന്റെ മതേതരത്വം കാക്കാൻ, ലീഡറുടെയും കോൺഗ്രസിന്റെയും പൈതൃകം കാക്കാൻ, യുഡിഎഫിന്റെ അഭിമാനം സംരക്ഷിക്കാൻ നമുക്ക് കരുത്തനായ ഒരാൾ വേണം. ലീഡറുടെ പടവുകൾ ചവിട്ടി, അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണങ്ങൾ നെഞ്ചിൽ ചേർത്തുകൊണ്ട്, തന്റെ അവസാന ശ്വാസം വരെ മതേതരത്വത്തിനുവേണ്ടി പോരാടുമെന്ന് പറഞ്ഞ കെ. മുരളീധരനെ നമ്മുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു.
അദ്ദേഹത്തിന്റെ വിജയം ഉറപ്പാക്കി ആഹ്ളാദ പ്രകടനം നടത്തുന്നതുവരെ നമുക്കിനി ഉറക്കമില്ല. ദാഹജലം ഉപേക്ഷിച്ചിട്ടായാലും ആ ദൗത്യം താന്‍ ഏറ്റെടുക്കുകയാന്നെന്നു പ്രതാപന് പറഞ്ഞു.
തൃശൂരിന്റെ മതേതര പാരമ്പര്യം ചിലരുടെ പാഴ്വാക്കായ ഗ്യാരന്റി തള്ളിക്കളയുമെന്ന് സ്ഥാനാര്‍ഥി കെ മുരളീധരന് പറഞ്ഞു. യുഡിഎഫ്. ജില്ലാ ചെയര്മാന് എംപി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ടി എന്‍ പ്രതാപന്, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്, അബ്ദുറഹ്മാന് രണ്ടത്താണി, വിവിധ ഘടകകക്ഷി നേതാക്കള്‍ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി ടി എന്‍ പ്രതാപന് ചെയര്‍മാനായി 5001 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് ആയിരങ്ങളുടെ അകമ്പടിയോടെ തൃശൂര്‍ ടൗണില്‍ റോഡ് ഷോയും നടത്തി.
അച്ഛന്റെ പാത പിന്തുടര്ന്ന് മകനും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടത് ഇഷ്ടദേവ സന്നിധിയില്‍ നിന്നാണ്. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മമ്മിയൂരിലും നാരായണംകുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മുരളീധരന് ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത്. ഗുരുവായൂരപ്പ ഭക്തനായ കെ കരുണാകരന് എല്ലാ മലയാള മാസം ഒന്നാം തീയതിയും ഗുരുവായൂരപ്പനെ തൊഴാനെത്തിയിരുന്നു. ഈ പാത പിന്തുടര്ന്ന് എല്ലാ മാസവും മുരളീധരനും ഗുരുവായൂരിലെത്തുന്നത് പതിവ് ചര്യയാക്കി മാറ്റി. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് ശേഷം മമ്മിയൂരിലും നാരായണംകുളങ്ങര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് മുരളീധരന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിറങ്ങിയത്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി