വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ അർധരാത്രി തന്നെ വിളിച്ച് കരഞ്ഞെന്ന് കോൺഗ്രസ് നേതാവ് എം കെ രാഘവൻ. വടകരയിൽ നിന്ന് ഒഴിവാക്കാൻ അഭ്യർഥിക്കണമെന്ന് ഷാഫി ആവശ്യപ്പെട്ടു, എന്നാൽ ഇന്ന് ഷാഫിക്ക് ലഭിച്ചത് മാസ് എൻട്രിയാണ്. അദ്ദേഹം രണ്ട് ലക്ഷം ഭൂരിപക്ഷത്തിൽ വടകരയിൽ ജയിക്കുമെന്നും രാഘവൻ അഭിപ്രായപ്പെട്ടു.
വടകരയിൽ യുഡിഎഫിന് വൻ ഭൂരിപക്ഷം ഉറപ്പെന്ന് ഷാഫി പറമ്പിൽ പറഞ്ഞിരുന്നു. മണ്ഡലത്തിൽ യുഡിഎഫ് വൻ ഭൂരിപക്ഷം നേടും. വടകരയിൽ നടക്കുന്നത് രണ്ട് ആശയങ്ങൾ തമ്മിലുള്ള മത്സരമാണ്. ഭരണകൂടത്തിന്റെ ദുർഭരണത്തിനെതിരെ ജനങ്ങൾ വിധിയെഴുതും. കേന്ദ്രത്തിലെ ഫാസിസ്റ്റ് ഗവൺമെന്റിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും ഷാഫി പറഞ്ഞു.
വടകരയിൽ മത്സരിക്കണമെന്ന തീരുമാനം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. പ്രയാസമുണ്ടായി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി അവിടെ ജയിക്കില്ല. യുഡിഎഫ് സ്ഥാനാർഥി തന്നെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കും. പാലക്കാട്ടുകാർക്ക് ആരെ തോൽപിക്കണമെന്ന് അറിയാം.
മത്സരിക്കുന്നത് ജയിക്കാനാണ്. ടിപി യെ 51 വെട്ടിയവരുടെ പ്രത്യയശാസ്ത്രത്തെ വടകരയുടെ മണ്ണിൽ തോൽപ്പിക്കണം. വടകരയുടെ ടീച്ചറമ്മ ടി.പിയുടെ അമ്മ പത്മിനിയമ്മയാണ്. വടകരയിൽ മനുഷ്യത്വം വറ്റാത്തവരുടെ വോട്ട് ലഭിക്കുക യുഡിഎഫിനായിരിക്കും. തനിക്ക് വോട്ടു തന്നാൽ നിങ്ങൾക്ക് ഖേദിക്കേണ്ടി വരില്ല എന്നും ഷാഫി പറമ്പിൽ പറഞ്ഞു.
അതേ സമയം ഷാഫിയുടെ കഴിഞ്ഞ നിയോഗം പാലക്കാട്ടായിരുന്നു, ഇപ്പോൾ വടകരയിലാണെന്ന് യുഡിഎഫ് നിയമസഭാകക്ഷി ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു പാലക്കാട് ബിജെപിയെ തടുത്ത് ഷാഫിയാണെന്നും വടകരയിൽ ഷാഫിക്ക് ജയം ഉറപ്പാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി വ്യക്തമാക്കി.
കെ മുരളീധരൻ തൃശൂർ പോയത് ബിജെപിയെ തടയാൻ വേണ്ടിയാണ്. പുലിയെ പിടിക്കാൻ അതിൻ്റെ മടയിൽ ചെന്ന് പിടിക്കണം. അതാണ് മുരളി ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഷാഫിയും മുരളിയും യുഡിഎഫിൻ്റെ ട്രബിൾഷൂട്ടേഴ്സാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഷാഫിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി