അറ്റ്ലാന്റ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനിനിടെ ഫലസ്തീൻ അനുകൂലിയുടെ പ്രതിഷേധം. ‘നിങ്ങളൊരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചു, കുട്ടികൾ മരിച്ചുവീഴുന്നു’ യുവാവ് ആക്രോശിച്ചു. ശനിയാഴ്ച അറ്റ് ലാന്റയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ബൈഡൻ സംസാരിക്കുന്നതിനിടെയാണ് യുവാവ് പ്രതിഷേധവുമായി എത്തിയത്.
ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ വേണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധക്കാരൻ ആവശ്യപ്പെട്ടു. ഇയാളെ സുരക്ഷ സേനാംഗങ്ങൾ പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ബൈഡന് രംഗത്തെത്തി. ‘അയാളുടെ പ്രതിഷേധത്തിൽ ഞാൻ നീരസപ്പെടുന്നില്ല. അന്യായമായി ഇരകളാക്കപ്പെടുന്ന ധാരാളം ഫലസ്തീനികൾ ഉണ്ട്’ – ബൈഡന് പറഞ്ഞു.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി