മുംബൈ: മുസ്ലിം സമുദായക്കാരായ മൂന്ന് യാത്രക്കാരെ തിരഞ്ഞുപിടിച്ച് വെടിവച്ച കേസിൽ നടപടി.023 ജൂലൈ 31നാണ് സംഭവം. ജയ്പുർ-മുംബൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ മൂന്ന് യാത്രക്കാരെയും മേലുദ്യോഗസ്ഥനെയും ആർപിഎഫ് കോൺസ്റ്റബിൾ വെടിവച്ചു കൊന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് രണ്ടുപേരെ പുറത്താക്കിയിരിക്കുന്നത്.
സംഭവ സമയത്ത് ട്രെയിനിലുണ്ടായിരുന്ന ആർപിഎഫ് കോൺസ്റ്റബിൾമാരായ അമയ് ആചാര്യ, നരേന്ദ്ര പാർമർ എന്നിവരെയാണ് ആർപിഎഫ് മുംബൈ ഡിവിഷൻ സീനിയർ ഡിവിഷനൽ സെക്യൂരിറ്റി കമീഷണർ പുറത്താക്കിയത്. ഔദ്യോഗിക കൃത്യനിർവഹണത്തിലെ പരാജയം ചൂണ്ടിക്കാട്ടിയാണ് നടപടി. വെടിവെപ്പ് നടത്തിയ ചേതൻസിങ് ചൗധരിയെ സർവിസിൽ നിന്ന് നേരത്തേ പുറത്താക്കിയിരുന്നു.
പ്രതി മഹാരാഷ്ട്രയിലെ അകോലയിൽ ജയിലിലാണ്. നേരത്തേ ജോലി മതിയാക്കി വാപ്പിയിൽ ഇറങ്ങാൻ സമ്മതിക്കാത്തതിലുള്ള വൈരാഗ്യമാണ് ആർപിഎഫ് എ.എസ്.ഐ ടിക്കാറാം മീണയെ കൊല്ലാൻ കാരണമെന്നും പൊലീസ് പറയുന്നു.