പത്തനംതിട്ട: എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയില്‍ എത്തും. മാര്‍ച്ച് 17-ന് രാവിലെ 10-ന് പത്തനംതിട്ട നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമയത്തിന്റെയും വേദിയുടേയും കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ ശേഷമായിരിക്കും തീരുമാനം
എന്‍ഡിഎ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. കേരളത്തിലെ ആദ്യ പൊതുയോഗം അനിൽ ആന്റണിക്ക് വേണ്ടിയാണ്.
പത്തനംതിട്ടയില്‍ അനില്‍ ആന്റണിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റോ ആന്റണിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തോമസ് ഐസകുമാണ് ഇറങ്ങുന്നത്.
അവസാനമായി ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. ഇതിനുശേഷം ആഴ്ചകള്‍ക്കകമാണ് വീണ്ടും മോദി കേരളത്തിലെത്തുന്നത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളെന്ന് വിലയിരുത്തപ്പെടുന്ന തിരുവനന്തപുരത്തും തൃശൂരുമായിരുന്നു മോദിയുടെ അവസാനമായി സന്ദര്‍ശനം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ കേരളപദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്തെത്തിയത്.