തിരുവനന്തപുരം: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് കത്തയച്ച് അടൂർ പ്രകാശ് എംപി. അന്വേഷണപരിധിയിൽ ശാസ്ത്രീയ പഠനം നടത്തിയിരുന്നോ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ, പദ്ധതിയിൽ അഴിമതി നടന്നോ എന്നീ വിഷയങ്ങൾ വരണമെന്നാണ് ആവശ്യം. കത്തിൽ അത്യന്തം ഗൗരവതരമായ സംഭവമാണ് നടന്നതെന്നും അടൂർ പ്രകാശ് പറയുന്നു.
ചട്ടങ്ങൾ പാലിക്കാതെയാണ് വർക്കലയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമിച്ചതെന്ന് വിവരാവകാശ കമ്മീഷന്റെ മറുപടി രേഖയിൽ വ്യക്തമാക്കിയിരുന്നു. രേഖയിൽ തീരദേശപരിപാലന ചട്ടങ്ങൾ പാലിച്ചില്ലെന്നും കോസ്റ്റൽ സോൺ മാനേജ്മെന്റിന്റെ അനുമതിയും വാങ്ങിയിട്ടില്ലന്നും പറയുന്നു.ടൂറിസം ഡയറക്ടർ പിബി നൂഹിന്റെ റിപ്പോർട്ട് അപകടത്തെ കുറിച്ച് ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.
ഇന്നലെ വൈകീട്ടോടെയാണ് വർക്കല ഫ്ളോട്ടിംഗ് ബ്രിഡ്ജിന്റെ കൈവരി തകർന്ന് അപകടം സംഭവിച്ചത്. ശക്തമായ തിരയിൽ പെട്ട് ഫ്ളോട്ടിങ് ബ്രിഡ്ജിന്റെ കൈവരി തകരുകയായിരുന്നു. ശക്തമായി തിരമാല വീണ്ടും അടിച്ചതോടെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായിരുന്നവർ കടലിലേക്ക് പതിച്ചു. ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും ശക്തമായ തിരയിൽ പെട്ടതോട കടലിൽ വീണവർക്ക് പെട്ടെന്ന് കരയിലേക്ക് നീങ്ങാനായില്ല. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ കടലിൽ വീണവരെ പുറത്തെത്തിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ശക്തമായ തിരമാലയിൽ ഫ്ളോട്ടിങ് ബ്രിഡ്ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ ആശുപത്രിയിലേക്ക് മാറ്റി. വർക്കല താലൂക്ക് ആശുപതിയിലേക്കാണ് മാറ്റിയത്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി