തിരുവനന്തപുരം: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നതെന്നും താന്‍ തിരുവനന്തപുരത്ത് തന്നെ ഉണ്ടാകുമെന്നും തിരുവനന്തപുരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തിരുവനന്തപുരത്ത് നടക്കാന്‍ പോവുന്നത് ത്രികോണ മത്സരമാണ്. 15 വര്‍ഷം പ്രവര്‍ത്തിക്കുന്ന ആള്‍ക്ക് എന്തിനാണ് സ്വീകരണം. ഇത് എന്റെ നാടാണ്. പ്രത്യേക സ്വീകരണം വേണ്ടെന്നും തരൂര്‍ പറഞ്ഞു.
താന്‍ കൊണ്ടുവന്നതല്ലാതെ മറ്റെന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്. നാഷണൽ സെന്റർ ഫോർ ആയൂർവേദ തിരുവനന്തപുരത്ത് കൊണ്ടുവരാമെന്ന് പറഞ്ഞിട്ട് കൊണ്ടുവന്നില്ല. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ഏന്റ് ഹിയറിംഗിനെ നാഷണൽ യൂണിവേഴ്സിറ്റി ആക്കാമെന്ന് പറഞ്ഞിട്ട് തിരഞ്ഞെടുപ്പിന് ശേഷം അത് മറ്റൊരിടത്തേക്ക് മാറ്റി. വാഗ്ദാനം കൊടുത്തിട്ട് അത് പൂർത്തിയാക്കാത്ത ബിജെപി സർക്കാറാണ് ഇപ്പോൾ സ്ഥാനാർഥിയെ നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പത്മജയുടെ ബിജെപി പ്രവേശനം വ്യക്തിപരമായ തീരുമാനമല്ലേയെന്നും കെ മുരളീധരന് കോണ്‍ഗ്രസിന്റെ കൂടെയുണ്ടല്ലോ എന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേ സമയം യുഡിഎഫ് മിക്ക മണ്ഡലങ്ങളിലും പ്രചാരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
കഴക്കൂട്ടം, വെഞ്ഞാറമൂട്, തിരുവനന്തപുരം, നേമം, പാറശാല, കോവളം, നെയ്യാറ്റിന്‍കര എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. സിപിഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രനാണ് തിരുവനന്തപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. 2009 മുതല്‍ തിരുവനന്തപുരത്തെ സിറ്റിംഗ് എംപിയായ ശശി തരൂരും ചേരുന്നതോടെ ത്രികോണ മത്സരം കടുത്തിരിക്കുയാണ്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി