ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്ന യൂസഫ് പത്താനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടറും സഹോദരനുമായ ഇർഫാൻ പത്താൻ. രാജ്യത്തെ നിരാലംബരായ ജനങ്ങളെ സേവിക്കാനുള്ള യൂസഫിന്റെ ആഗ്രഹം നിരവധി പേരുടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഇർഫാൻ പത്താൻ പറഞ്ഞു.
‘നിങ്ങളുടെ ക്ഷമ, ദയ, ഔദ്യോഗിക പദവി ഇല്ലാതെ പോലും ദരിദ്രരെയും പാവപ്പെട്ടവരെയും സഹായിക്കാനുള്ള മനസ്സ് എന്നിവ വേഗത്തിൽ ശ്രദ്ധിക്കപ്പെടും. രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുന്നതോടെ ആളുകളുടെ ദൈനംദിന ജീവിതത്തിൽ നിങ്ങൾക്ക് വലിയ മാറ്റം കൊണ്ടുവരാനാകുമെന്ന് എനിക്ക് ഉറപ്പുണ്ട്’ – ഇർഫാൻ എക്സിൽ കുറിച്ചു.
Your patience, kindness, help to the needy and service to people even without an official position can be easily noticed. I am confident that once you step into a political role, you will truly make a difference in the daily lives of people @iamyusufpathan
— Irfan Pathan (@IrfanPathan) March 10, 2024
കോൺഗ്രസ് നേതാവ് അധീര്‍ രഞ്ജൻ ചൗധരിക്കെതിരെ ബഹരാംപുർ സീറ്റിലാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരമായ യൂസഫ് പത്താനെ ഇറക്കുന്നത്. കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും അധീര്‍ രഞ്ജൻ ചൗധരിയുടെ സിറ്റിങ് സീറ്റാണ് ബഹരാംപുർ. 2019ൽ 80,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്നും അദ്ദേഹം ജയിച്ച് എം.പിയായത്.
നേരത്തെ, സ്ഥാനാർഥിയായി തന്നെ തെരഞ്ഞെടുത്തതിൽ അദ്ദേഹം മമതാ ബാനർജിക്ക് നന്ദി പറഞ്ഞിരുന്നു. ‘ടി.എംസി കുടുംബത്തിലേക്ക് എന്നെ സ്വാഗതം ചെയ്തതിനും പാർലമെന്റിൽ ജനങ്ങളുടെ ശബ്ദമാകാനുള്ള ഉത്തരവാദിത്തത്തിൽ എന്നെ വിശ്വസിച്ചതിനും മമതാ ബാനർജിയോട് കടപ്പെട്ടിരിക്കും. ജനപ്രതിനിധി എന്ന നിലയിൽ, ദരിദ്രരുടെയും നിരാലംബരുടെയും ഉന്നമനം നമ്മുടെ കടമയാണ്, ദൗത്യം നിറവേറ്റാനാകുമെന്ന് പ്രതീക്ഷിക്കുന്നു’ -പത്താൻ വ്യക്തമാക്കി.
2021ൽ ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും പത്താൻ വിരമിച്ചിരുന്നു. വെടിക്കെട്ട് ബാറ്റിങ് ശൈലിക്കും പാർട്ട് ടൈം ഓഫ് സ്പിന്നർ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. 2007നും 2012നും ഇടയിൽ ഇന്ത്യയ്ക്കായി 57 ഏകദിനങ്ങളും 22 ടി20കളും കളിച്ചു. 2007ൽ ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും, 2011ൽ ഏകദിന ലോകകപ്പ് കൊണ്ടുവന്ന ടീമിലും അദ്ദേഹം ഭാഗമായിരുന്നു.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി