തിരുവനന്തപുരം: കേരളത്തിലെ എട്ട് ജില്ലകളിൽ 4 ഡിഗ്രി സെന്റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കനത്ത ചൂട് മാത്രമല്ല ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശ്ശൂർ, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലെ മലയോര മേഖലകളിലൊഴികെയാണ് അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയെന്നാണ് അറിയിപ്പിൽ പറയുന്നത്.
2024 മാർച്ച് 10 മുതൽ 11 വരെ പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും, തൃശ്ശൂർ ജില്ലയിൽ ഉയർന്ന താപനില 37°C വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 10 മുതൽ 11 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി