ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റ് ലഭിച്ചാല്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് കർണാടകയിൽനിന്നുള്ള ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അനന്ത് കുമാർ ഹെഗ്ഡെ. കഴിഞ്ഞകാലങ്ങളിൽ ഹിന്ദുമതത്തെ തരംതാഴ്ത്താനായി കോൺഗ്രസ് നേതാക്കൾ ഭരണഘടന ഭേദഗതി ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ഹാവേരി ജില്ലയിലെ സിദ്ധപുരയിലെ ഹലഗേരി ഗ്രാമത്തില്‍ സംസാരിക്കുകയായിരുന്നു ഹെഗ്ഡെ.
‘‘400 ൽ അധികം സീറ്റുകളിൽ വിജയിക്കാൻ ബിജെപിയെ നിങ്ങള്‍ സഹായിക്കണം. എന്തുകൊണ്ട് ബിജെപിക്ക് നാനൂറിൽ അധികം സീറ്റുകള്‍ വേണം? കോൺഗ്രസ് നേതാക്കൾ കഴിഞ്ഞകാലങ്ങളിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തുകയും ഹിന്ദുമതത്തെ മുന്നിലോട്ടു വരാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. അതുമാറ്റി നമ്മുടെ മതത്തെ സംരക്ഷിക്കേണ്ടതുണ്ട്. ലോക്സഭയിൽ നമുക്ക് മൂന്നിൽ രണ്ടു ഭൂരിപക്ഷമുണ്ട്. എന്നാൽ ഭരണഘടന ഭേദഗതി ചെയ്യുന്നതിനായി രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം നമുക്കില്ല. 400ൽ അധികം അംഗങ്ങൾ അതിനു നമ്മെ സഹായിക്കും’’–എംപി പറഞ്ഞു.
‘400 ലധികം ലോക്സഭാ സീറ്റുകളില്‍ ജയിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും നമുക്ക് ജയിക്കാം. അങ്ങിനെ വന്നാല്‍ 20ലധികം സംസ്ഥാനങ്ങള്‍ ബി.ജെ.പിക്കൊപ്പമെത്തും. സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ടും നമ്മുടെ കൈകളിലാകും. രാജ്യസഭയിലും ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടന ഭേദഗതി ചെയ്യാമെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം, ഭരണഘടന തിരുത്തുമെന്ന് പറയുന്നവര്‍ക്ക് ഭരണഘടനയുടെ ശക്തി അറിയില്ലെന്ന് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ‘ചിലര്‍ അധികാരത്തിലെത്തിയാല്‍ ഭരണഘടന തിരുത്തുന്നതിനെ കുറിച്ച് സംസാരിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയറിയില്ല. വിടുവായിത്തം പറയുകയാണെന്നും’ സിദ്ധരാമയ്യ പറഞ്ഞു.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി