ജിദ്ദ ∙ സൗദി കൊമേഴ്‌സ് മന്ത്രാലയത്തിൻ്റെ സമീപകാല റിപ്പോർട്ടനുസരിച്ച് 2023 അവസാനത്തോടെ സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെയും കമ്പനികളുടെയും എണ്ണം 476,040 ആയി ഉയർന്നു . ഇത് സൗദി അറേബ്യയുടെ സംരംഭകത്വ മേഖലയിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ്. രാജ്യത്തിൻ്റെ പുരോഗതി അടിവരയിടുന്നതാണ്.
സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ എണ്ണത്തിൽ (124,107) റിയാദ് മേഖലയാണ് മുന്നിൽ, തൊട്ടുപിന്നിൽ മക്ക മേഖല (106,818), കിഴക്കൻ മേഖല (62,041) എന്നിങ്ങനെയാണ്.
മൊത്ത ചില്ലറ വ്യാപാരം, ഇൻഫർമേഷൻ ആൻ്റ് കമ്മ്യൂണിക്കേഷൻസ് ടെക്നോളജി, അഡ്മിനിസ്ട്രേറ്റീവ് സേവനങ്ങൾ, ഗതാഗതം, ലോജിസ്റ്റിക്സ് സേവനങ്ങൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ സ്ത്രീകളുടെ വാണിജ്യ പങ്കാളിത്തം വ്യാപിച്ച് കിടക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ