ദുബായ് ∙ അർബുദ ബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ അഭ്യുദയകാംക്ഷികളുടെ സംഗമം നടത്തി. ടുഗതർ വിത്ത് ഹോപ് എന്ന പേരിൽ ദുബായിൽ നടന്ന പരിപാടിയിൽ 200ലേറെ പേർ സംബന്ധിച്ചു. ഹോപ് ചൈൽഡ് കാൻസർ കെയർ ഫൗണ്ടേഷൻ ചെയർമാൻ ഹാരിസ് കാട്ടകത്ത്, കുട്ടികളുടെ കാൻസർ രോഗ ചികിത്സാ വിദഗ്ധൻ ഡോ. സൈനുൽ ആബിദീൻ, മുഹമ്മദ് ഷാഫി ഹോപ്, റിയാസ് കിൽട്ടൻ, അഡ്വ. അജ്മൽ, അഡ്വ,ഹാഷിം അബൂബക്കർ, ഫാമീബ്, ജെഫു, സത്താർ മാമ്പ്ര തുടങ്ങിയവർ പ്രസംഗിച്ചു.
രോഗത്തെ അതിജീവിച്ച് കലാരംഗത്ത് തിളങ്ങി നിൽക്കുന്ന ഗായിക അവനി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവച്ചു. ഹോപ് ഇതിനകം 3500 ലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സേവനം ലഭ്യമാക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ഹോപിന്റെ സേവനം ആവശ്യമുള്ളവർ. 0091 7902 4444 30 എന്ന നമ്പറിൽ ബന്ധപ്പെടുക. ജൈലാദ് അബ്ദുല്ല, കബീർ ടെലികോൺ, അസീസ് മണമ്മൽ, ഹക്കീം വാഴക്കാല, ഷെഫീൽ കണ്ണൂർ, ജിഹാസ്, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ