ദോഹ: കള്‍ച്ചറല്‍ ഫോറം കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രവാസി ക്ഷേമ നിധി ബൂത്ത് നൂറുകണക്കിന് ആളുകള്‍ക്ക് വിവിധ ക്ഷേമ പദ്ധതികളില്‍ അംഗത്വമെടുക്കാന്‍ സഹായകരമായി. മുതിർന്ന പ്രവാസികളായ അബ്ദുൽ അസീസ്,അബ്ദുൽ ഹമീദ് എന്നിവരിൽ നിന്നും വിവിധ പദ്ധതികളിലേക്ക്കുള്ള അപേക്ഷകൾ സ്വീകരിച്ചുകൊണ്ട് കള്‍ച്ചറല്‍ ഫോറം ജില്ലാ പ്രസിഡണ്ട് ആരിഫ് വടകര ബൂത്ത് ഉദ്ഘാടനം ചെയ്തു.
കൃത്യമായ അവധിയും വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് വേണ്ടത്ര അവബോധവും ഇല്ലാത്തവരിലേക്ക് ഇറങ്ങി ചെന്ന് അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ പ്രാപ്തരാക്കുക എന്നതാണ് ഇത്തരം സേവനങ്ങള്‍ കൊണ്ട് കള്‍ച്ചറല്‍ ഫോറം ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രവാസത്തിലെ കരുതി വെപ്പ്’ എന്ന വിഷയത്തിൽ ഷാനവാസ് വടക്കയിൽ സംസാരിച്ചു.
കൾച്ചറൽ ഫോറം ജില്ല ജനറൽ സെക്രട്ടറി നജ്മൽ ടി, സെക്രട്ടറി യാസിർ പൈങ്ങോട്ടായി, മണ്ഡലം ആക്ടിങ് പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ധീൻ, ഷരീഫ് മാമ്പയിൽ തുടങ്ങിയവർ സംസാരിച്ചു.
പരിപാടിക്ക് അബ്ദുനാസർവേളം , റിയാസ് കെ.കെ, അഷ്റഫ് സി എഛ് , ഷാനവാസ് , ശാക്കിർ കെ.സി , ഹാരിസ് കെ. കെ , നൗഫൽ എന്നിവർ നേതൃത്വം നൽകി.
ഐ.സി.ബി.എഫ് ഇൻഷുറൻസ്, നോർക്ക ഐ.ഡി, പ്രവാസി പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് ബൂത്തിൽ ലഭ്യമാക്കിയത്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി