ജിദ്ദ ∙ സക്കാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളത്തിൽ ലഹരി കടത്ത് ശ്രമങ്ങൾ തടഞ്ഞു. 2 കിലോഗ്രാം കൊക്കെയ്നും 878.2 ഗ്രാം ഹെറോയിനും പിടികൂടി. രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാരുടെ വയറിനുള്ളിലാണ് ഇവ ഒളിപ്പിച്ചിരുന്നത്.ലഹരി കടത്ത് ശ്രമങ്ങൾ തടയുന്നതിന് കർശനമായ കസ്റ്റംസ് പരിശോധന ശക്തമാണ്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായുള്ള അടുത്ത സഹകരണത്തിലൂടെയാണ് പരിശോധന. സാമൂഹിക സുരക്ഷ വർധിപ്പിക്കുന്നതിനുള്ള സംയുക്ത പ്രതിബദ്ധത ഉയർത്തിക്കാട്ടുന്നതാണിത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ