‘മ​മ​ത​യെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്ന് തെ​ളി​യി​ച്ചു’: അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി

 

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബം​ഗാ​ളി​ലെ 42 സീ​റ്റി​ലും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. മ​മ​ത​യെ വി​ശ്വ​സി​ക്കാ​ൻ കൊ​ള്ളി​ല്ലെ​ന്ന് തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യെ ഭ​യ​ന്നാ​ണ് മ​മ​ത ത​നി​ച്ച് മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും കോ​ൺ​ഗ്ര​സ് നേ​താ​വ് അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി പ​റ​ഞ്ഞു.

‘‘മമതയെ പോലൊരു നേതാവിനെ ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിയും വിശ്വസിക്കരുതെന്ന് തെളിയിച്ചിരിക്കുകയാണ്. താൻ ഇന്ത്യ സഖ്യത്തിൽ തുടർന്നാൽ പ്രധാനമന്ത്രി അസന്തുഷ്ടനാകുമോ എന്ന ഭയമാണ് മമതയ്ക്ക്. ഇന്ത്യ സഖ്യം വിട്ടതോടെ താൻ ബിജെപിക്ക് എതിരെ പോരാടുന്നില്ലെന്നും അസന്തുഷ്ടി വേണ്ടെന്നും മമത പ്രധാനമന്ത്രിക്കു വ്യക്തമായ സന്ദേശം നൽകി’’.– അധിർ രഞ്ജൻ ചൗധരി പറഞ്ഞു. 

ബംഗാളിൽ തൃണമൂലുമായി സീറ്റ് പങ്കിടുന്നതിൽ കരാർ ഉണ്ടാക്കാനുള്ള ആഗ്രഹം നിരവധിതവണ വ്യക്തമാക്കിയിരുന്നതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അ​ത്ത​ര​മൊ​രു ക​രാ​റി​ന് ഏ​ക​പ​ക്ഷീ​യ​മാ​യ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ലൂ​ടെ​യ​ല്ല, ച​ർ​ച്ച​ക​ളി​ലൂ​ടെ​യാ​ണ് അ​ന്തി​മ​രൂ​പം ന​ൽ​കേ​ണ്ട​തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ക​രു​തു​ന്ന​ത്. ബി​ജെ​പി​ക്ക് എ​തി​രെ ഒ​ന്നി​ച്ചു പോ​രാ​ട​ൻ ഇ​ന്ത്യാ സ​ഖ്യം വേ​ണ​മെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ ആ​ഗ്ര​ഹ​മെ​ന്ന് ജ​യ​റാം ര​മേ​ശ് എ​ക്സി​ൽ കു​റി​ച്ചു.

സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷ​വും സ​ഖ്യ​സാ​ധ്യ​ത​ക​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ പ​റ​ഞ്ഞു. ഇ​പ്പോ​ഴും വാ​തി​ലു​ക​ള്‍ തു​റ​ന്ന് ത​ന്നെ​യാ​ണ്. നോ​മി​നേ​ഷ​ൻ പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന സ​മ​യം വ​രെ​യും സ​ഖ്യ​ത്തി​ന് സാ​ധ്യ​ത​ക​ള്‍ ഉ​ണ്ടെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന മെഗാറാലിയിൽ 42 സ്ഥാനാർഥികളുടെ പട്ടിക തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത പ്രഖ്യാപിക്കുകയായിരുന്നു.
 

Read More…….