ജിദ്ദ ∙ സൗദി അരാംകോയുടെ ആദ്യത്തെ മറൈൻ ഫ്യൂവൽ സ്റ്റേഷൻ ജിദ്ദ യാച്ച് ക്ലബിൽ ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ സമുദ്ര ഇന്ധന കേന്ദ്രമായ അരാംകോ മറീനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം നടന്നു. ഈ സംരംഭം രാജ്യത്തെ ടൂറിസം മേഖലയുടെ വികസനത്തെ പിന്തുണയ്ക്കുന്നതിനുള്ള കമ്പനിയുടെ പ്രതിബദ്ധതയുമായി ഒത്തുചേരുന്നതാണ്.
65 ദശലക്ഷം ലീറ്ററിലധികം വാർഷിക ശേഷിയുള്ള ഈ സ്റ്റേഷൻ പ്രാദേശിക രാജ്യാന്തര ഉപഭോക്താക്കൾക്ക് ഡീസലും ഗ്യാസോലിനും വാഗ്ദാനം ചെയ്യുന്നു. സമഗ്രവും നൂതനവുമായ സേവനങ്ങൾ നൽകാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുമായി സമന്വയിപ്പിച്ച് ആധുനിക സൗകര്യങ്ങൾ വികസിപ്പിക്കുന്നത് തുടരാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് അരാംകോയുടെ ബിസിനസ് മേഖല എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് യാസർ മുഫ്തി പറഞ്ഞു.
ജീവിത നിലവാരവും സാങ്കേതിക നിലവാരവും ഉയർത്താൻ ലക്ഷ്യമിട്ടുള്ള സൗദി അരാംകോയുടെ രാജ്യത്തിനുള്ളിലെ വിപുലീകരണത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണിത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ