കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം പ്രചാരണം ശക്തമാക്കി യു.ഡി.എഫ് സ്ഥാനാർഥികൾ. ആലപ്പുഴയിലെത്തിയ എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ കെ.സി വേണുഗോപാൽ റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ടു.
വടകര മണ്ഡലത്തില്‍ മത്സരിക്കാനെത്തിയ യുവ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പിലിന് വന്‍ സ്വീകരണമൊരുക്കി വടകരയിലെ യു.ഡി.എഫ്. പ്രവര്‍ത്തകര്‍. സ്വന്തം തട്ടകമായ പാലക്കാട് നിന്ന് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് ഷാഫി പറമ്പില്‍ വടകരയിലെത്തിയത്. വാദ്യമേളങ്ങളോടുകൂടിയ സ്വീകരണമാണ് ഷാഫി പറമ്പിലിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. വടകര പുതിയ സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോ ആരംഭിച്ച് കോട്ടപറമ്പില്‍ അവസാനിക്കും.
ഷാഫി പറമ്പിലിനെ വരവേല്‍ക്കാന്‍ വടകര പുതിയ ബസ് സ്റ്റാന്‍ഡിലും പരിസരത്തുമായി ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്‍ത്തകരാണ് എത്തിയത്. ഇവിടെ നിന്ന് തുറന്ന വാഹനത്തില്‍ റോഡ് ഷോ ആരംഭിച്ചു. റോഡ് ഷോയുടെ സമാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുമുണ്ട്. യു.ഡി.എഫിലെ പ്രമുഖ നേതാക്കളെല്ലാം ഷാഫിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
റോഡ് ഷോയുടെ ഭാഗമയി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. യു.ഡി.എഫിന്റെ പ്രധാനപ്പെട്ട നേതാക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.
നേരത്തേ വടകരയിലേക്ക് തിരിച്ച ഷാഫിയെ അതിവൈകാരികമായാണ് പാലക്കാട്ടുകാര്‍ യാത്രയയച്ചത്. പലരും കണ്ണുനിറഞ്ഞാണ് ഷാഫിയെ യാത്രയാക്കിയത്. താനെവിടേയും പോകുന്നില്ലെന്നും ജോലിക്കുപോകുന്നതുപോലെയല്ലേ ഇതെന്നും പറഞ്ഞാണ് കരച്ചിലോടെ തന്നെ യാത്രയാക്കാനെത്തിയവരോട് ഷാഫി പറഞ്ഞത്.
അതിനിടെ യു.ഡിഎഫ് കൺവീനർ എം.എം ഹസന്റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച നടത്തി. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച്ച.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി