കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഗ്യാരൻ്റി’ പരാമര്‍ശത്തെ പരിഹസിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയുമായ അഭിഷേക് ബാനര്‍ജി എം.പി. ‘മോദിയുടെ ഗ്യാരൻ്റിക്ക് സീറോ വാറൻ്റി’ എന്നാണ് അഭിഷേകിന്റെ പരാമര്‍ശം.
ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന ‘ജനഗർജൻ സഭ’ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ‘മോദി കി ഗ്യാരൻ്റി’ എന്നതിന് ‘വാറൻ്റി ഇല്ല’ എന്നും വാഗ്ദാനങ്ങൾ പാലിക്കുന്നത് മമതയും ടി.എം.സിയും മാത്രമാണെന്നും അഭിഷേക് ബാനർജി പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് മാത്രം സംസ്ഥാനം സന്ദര്‍ശിക്കുന്ന ബി.ജെ.പി നേതാക്കള്‍ പുറത്തുനിന്നുള്ളവരാണെന്നും ബംഗാള്‍ വിരുദ്ധരാണെന്നും അഭിഷേക് ബാനര്‍ജി പറഞ്ഞു.
‘സംസ്ഥാനത്തിനു വേണ്ട ഫണ്ടുകള്‍ അനുവദിക്കാത്ത ബി.ജെ.പിക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ജനങ്ങള്‍ തക്ക മറുപടി നല്‍കും. വാക്കുപാലിക്കാന്‍ മോദിക്കറിയില്ല. പറഞ്ഞവാക്ക് പാലിക്കുന്നവര്‍ മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം എത്തുന്ന ബി.ജെ.പിയും അവരുടെ നേതാക്കളും പുറത്തുനിന്നുള്ളവരാണ്. അവര്‍ ബംഗാള്‍ വിരുദ്ധരാണ്. അതുകൊണ്ടാണ് അവര്‍ സംസ്ഥാനത്തിനുള്ള ഫണ്ട് തടഞ്ഞുവെക്കുന്നതെന്നും’ അദ്ദേഹം പറഞ്ഞു.
അതേസമയം പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 42 മണ്ഡലങ്ങളിലേക്കും പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നാണ് അഭിഷേക് ബാനര്‍ജി ജനവിധി തേടുക.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി