മസ്കത്ത് ∙ മുൻ കേരള ചീഫ് വിപ്പും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി സീതിഹാജിയുടെ സ്മരണക്കായി റൂവി കെ എം സി സി സംഘടിപ്പിച്ച നാലാമത് സിക്സ് എ സൈഡ് ഫുട്ബോൾ ടൂർണമെന്റിൽ മസ്കത്ത് ഹമ്മേഴ്സ് എഫ് സി ജേതാക്കളായി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് എഫ് സി കേരളയെ പരാജയപ്പെടുത്തിയാണ് നാലാമത് സീതിഹാജി കപ്പ് സ്വന്തമാക്കിയത്. ലൂസേഴ്ല് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ ഫിഫ മബേല മഞ്ഞപ്പട എഫ് സിയെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ടൂർണമെന്റിലെ മികച്ച കളിക്കാരനായി മസ്കത്ത് ഹമ്മേഴ്സ് താരം ഫാസിലിനെയും മികച്ച ഗോൾകീപ്പറായി മഞ്ഞപ്പട എഫ് സിയുടെ അക്ഷയ് നെയും മികച്ച പ്രതിരോധ താരമായി മസ്കത്ത് ഹമ്മേഴ്സ് താരം ചെമ്മുവിനേയും ടോപ്പ് സ്കോററായി ഫിഫ മൊബേലയുടെ നദീമിനെയും തിരഞ്ഞെടുത്തു. ജോയ് ആലുക്കാസ് എക്സ്ചേഞ്ച് നൽകിയ വിന്നേഴ്സ് ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണിയും ആലുക്കാസ് എക്സ്ചേഞ്ച് അസി. ജനറൽ മാനേജർ അൻസാർ ഷെന്താർ വിജയികൾക്ക് സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാർക്കുള്ള കെ വി ബഷീർ സ്മാരക ട്രോഫിയും പ്രൈസ് മണിയും യൂസുഫ് വിജയികൾക്ക് സമ്മാനിച്ചു. മസ്കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി ട്രഷറർ ഷമീർ പി ടി കെ, വൈസ് പ്രസിഡന്റ് ഷമീർ പാറയിൽ കിക്ക് ഓഫ് ചെയ്ത് ടൂർണമെന്റ് ഉദ്ഘടനം ചെയ്തു. ടൂർണമെന്റിന് നേതൃത്വം നൽകിയ കെ എം എഫ് എ ഭാരവാഹി കൂടിയായ ഫൈസൽ വയനാടിനെ ചടങ്ങിൽ മസ്കത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ ആദരിച്ചു. സീതിഹാജി കപ്പുമായി സഹകരിച്ച സ്ഥാപനങ്ങൾക്കുള്ള സ്നേഹാപോഹരം ഇബ്റാഹിം ഒറ്റപ്പാലം ചടങ്ങിൽ വിതരണം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ