കോട്ടയം: ഓണ്‍ലൈന്‍ ബാങ്ക് ലോണ്‍ എന്ന വ്യാജേനെ യുവതിയില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. എറണാകുളം ഫോർട്ട് കൊച്ചി കോയത്തുംപറമ്പിൽ വീട്ടിൽ നഹാസ് കെ.എ (36), പള്ളുരുത്തി തങ്ങള്‍ നഗര്‍ ഭാഗത്ത് പുത്തൻവീട്ടിൽ സാദത്ത് പി.റ്റി (34) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഭരണങ്ങാനം സ്വദേശിയാണ് തട്ടിപ്പിനിരയായത്.
പരാതിക്കാരിയില്‍ നിന്നും പേഴ്സണല്‍ ലോണ്‍ തരപ്പെടുത്തി നല്‍കാം എന്ന് പറഞ്ഞ് 200000 രൂപ പ്രതികള്‍ തട്ടിയെടുത്തു. യുവതി ഫേസ്ബുക്കില്‍ സ്വകാര്യ ബാങ്കിന്റെ പേഴ്സണല്‍ ലോണ്‍ പരസ്യം കണ്ട് ലിങ്ക് വഴി ലോണിന് അപേക്ഷിച്ചു. തുടര്‍ന്ന് വീട്ടമ്മയോട് 5 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുമെന്നും ഇതിനായി പ്രോസസിങ് ഫീസും, മറ്റിനത്തിലുമായി പണം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ 200000 രൂപ പല തവണയായി പ്രതികള്‍ വാങ്ങിയെടുത്തു. തട്ടിപ്പ് മനസിലാക്കിയ ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ ശാസ്ത്രിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Read More…….
- ‘വരദരാജ മന്നാറായി എത്തിയ അതേ ആളാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല’: ആടുജീവിതം ട്രെയിലര്‍ കണ്ട് പ്രഭാസ്
- ‘തുമ്പി’: നൊസ്റ്റാള്‍ജിയയും താളവും നിറച്ചു അഞ്ചക്കള്ളകോക്കാൻ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി
- പോർച്ചുഗൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചരിത്രം കുറിച്ചു ടൊവിനോ: ഇന്ത്യയ്ക്ക് അഭിമാനം
- ‘യെവനാര് ? മഹാത്മാ ഗാന്ധ്യാ?’: ജയമോഹനെതിരെ രൂക്ഷ പ്രതികരണവുമായി ചിദംബരത്തിന്റെ പിതാവ്
- സർക്കാര്‍ ഒടിടിയിൽ മൊബൈൽ നമ്പർ ലോഗിൻ ചെയ്യാൻ ഒടിപി വരുന്നില്ലെന്ന് പോസ്റ്റ്: മറുപടിയുമായി സിനിമ മന്ത്രി