അബുദാബി ∙ റമസാൻ വിപണിക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്. റമസാനിൽ വില സ്ഥിരത ഉറപ്പാക്കും. മികച്ച ഓഫറുകളും പ്രഖ്യാപിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടും സംഭരണ കേന്ദ്രങ്ങൾ സജീവമാക്കി. ഭക്ഷ്യ, പലവ്യഞ്ജനങ്ങൾക്ക് 60% വരെ വിലക്കിഴവുണ്ട്. ഇതിനു പുറമെ എല്ലാ ആഴ്ചയും ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കൾക്കു പ്രത്യേക ഓഫറുകൾ ലഭിക്കും. ഭക്ഷണം, പലവ്യഞ്ജനം, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് വസ്തുക്കൾ, ഫർണിച്ചർ, ലൈഫ് സ്റ്റൈൽ ഉൾപ്പെടെ 5000 ഉൽപന്നങ്ങൾക്ക് ആകർഷകമായ നിരക്ക് ഏർപ്പെടുത്തി.
ഇതിനു പുറമെ, 85, 120 ദിർഹത്തിന്റെ റമസാൻ ഇഫ്താർ കിറ്റുകൾ ലുലു പുറത്തിറക്കി.റമസാൻ മാസം വിൽക്കുന്ന ഓരോ ഉൽപന്നത്തിനും ഒരു ദിർഹം വീതം ദുബായ് കെയേഴ്സിലേക്കു സംഭാവന നൽകും.
റെഡ് ക്രെസന്റുമായി ചേർന്നു പാവപ്പെട്ടവർക്കു റമസാൻ കിറ്റ് ഇഫ്താർ ബോക്സ് വിതരണ പദ്ധതിയുമായും ലുലു സഹകരിക്കും. ജീവകാരുണ്യ പ്രവൃത്തിയുടെ ഭാഗമായി 25, 50 ദിർഹത്തിന്റെ ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും അവതരിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഈ കാർഡ് സമ്മാനിക്കാം.
ഇതിനു പുറമെ ഈന്തപ്പഴ മേള, പഴം പച്ചക്കറി സസ്യ, ഓർഗാനിക് ഉൽപന്നങ്ങളുടെ മേള, ഇറച്ചി, ചിക്കൻ, മീൻ എന്നിവയുടെ മേള, അറബിക് മധുര പലഹാരങ്ങളുടെ പ്രത്യേക ശേഖരം, കുറഞ്ഞ വിലയിൽ ഇഫ്താർ ബോക്സുകൾ, ഗൃഹോപകരണങ്ങൾക്കായി പ്രത്യേക ശേഖരം, വലിയ ടിവികൾക്കും ഹോം തിയറ്റർ സംവിധാനത്തിനും പ്രത്യേക ഓഫർ എന്നിവയും എല്ലാ ലുലു സ്റ്റോറുകളിലും ഒരുക്കി. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുകൂടാനും കലാപരിപാടികൾ ആസ്വദിക്കാനും ലുലുവിന്റെ തിരഞ്ഞെടുത്ത സ്റ്റോറുകളിൽ റമസാൻ നൈറ്റ് എന്ന പേരിൽ പ്രത്യേക പരിപാടിയും ഒരുക്കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ