അബുദാബി ∙ അബുദാബി ഡെസെർട്ട് ചാലഞ്ചിൽ ഖത്തറിന്റെ നാസർ അൽ അത്തിയ ജേതാവായി. 1179 കിലോമീറ്റർ ദൈർഘ്യത്തിൽ അബുദാബി മരുഭൂമിയിൽ 5 ഘട്ടങ്ങളിലായി നടന്ന മത്സരത്തിൽ പ്രമുഖ 130 റേസിങ് ഡ്രൈവർമാർ പങ്കെടുത്തു. ക്വാഡ് ബൈക്ക് വിഭാഗത്തിൽ യുഎഇ പൗരൻ അബ്ദുൽ അസീസ് അഹ്ലിയും ഇരുചക്രവിഭാഗത്തിൽ ആരോൺ മാറും വിജയിച്ചു.
അബുദാബി ആംബുലൻസ് സർവീസ്, സെർച് ആൻഡ് റെസ്ക്യൂ സെന്റർ, അബുദാബി ഏവിയേഷൻ എന്നിവയുടെ സഹകരണത്തോടെ അബുദാബി സ്പോർട്സ് കൗൺസിൽ ആണ് മത്സരം സംഘടിപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ