തിരുവനന്തപുരം:കേരള സര്‍വകലാശാല കലോല്‍സവത്തിനിടെ പ്രതിഷേധിച്ച് കെഎസ്യു പ്രവർത്തകർ.പ്രധാന വേദിയിലേക്ക് തള്ളിക്കയറിയാണ് സംഘർഷമുണ്ടായത്.എസ്എഫ്ഐ പ്രവർത്തകർ മർദിച്ചെന്ന് ആരോപിച്ചാണ് കെഎസ്യു പ്രവർത്തകർ പ്രതിഷേധിച്ചത്.തുടർന്ന് കെഎസ്യു –എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സെനറ്റ് ഹാളിൽ വാക്കേറ്റമുണ്ടായി.
ഇരുവരും തമ്മിൽ സംഘർഷമുടലെടുത്തതോടെ പൊലീസെത്തി അറസ്റ്റ് ചെയ്തു നീക്കി. സെനറ്റ് ഹാളിൽ പ്രശ്നമുണ്ടാക്കിയ എല്ലാവരെയും അറസ്റ്റ് ചെയ്തെന്ന് പൊലീസ് അറിയിച്ചു. വേദിയിലേക്കു തള്ളിക്കയറാൻ ശ്രമിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് പുറത്താക്കി വാതിലടച്ചു.
Read more ….
- കോയമ്പത്തൂരിൽ നിന്നു മക്കൾ നീതി മയ്യം പാർട്ടി നേതാവും ചലച്ചിത്ര താരവുമായ കമൽഹാസന്റെ അപ്രതീക്ഷിത പിന്മാറ്റം; സിപിഎമ്മിനും ബിജെപിക്കും ആശ്വാസം
- 40 അടി താഴ്ചയുള്ള കുഴൽകിണറിൽ വീണ് കുഞ്ഞ്; രക്ഷാപ്രവർത്തനം തുടരുന്നു
- ബി.ജെ.പി അധികാരത്തിൽവന്നാൽ പാചകവാതക വില വർധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് ഉറപ്പ് നൽകാൻ കഴിയുമോ? പി. ചിദംബരം
- 96–ാമത് ഓസ്കർ പുരസ്കാരങ്ങൾ നാളെ
- അവർ ചെയ്യാനുള്ള ജോലി അവർ ചെയ്യണം,ചെയ്തില്ലെങ്കിൽ ഇങ്ങനെ വഴക്ക് പറയും:സുരേഷ്ഗോപി
ഇവർ വാതിലിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.എസ്എഫ്ഐയ്ക്ക് യൂണിയന് നഷ്ടമായ കോളജുകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്നാണ് കെഎസ്യു ആരോപിക്കുന്നത്. ഇതിനിടെ മല്‍സരം മുടങ്ങിയതില്‍ പ്രതിഷേധവുമായി മല്‍സരാര്‍ഥികളും രംഗത്തെത്തി.