ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടി ഒരാൾ മരിച്ചു. കമ്പംമെട്ട് സ്വദേശി രാജേന്ദ്രൻ ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രനേ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തോട്ട പൊട്ടി രാജേന്ദ്രന്‍റെ കൈകൾ അറ്റുപോയിരുന്നു. അപകടത്തില്‍ പരിക്കേറ്റ അണക്കര സ്വദേശി ജയ്മോന്‍റെ നില ഗുരുതരമായി തുടരുകയാണ്.
Read more :
- മൂന്ന് ദിവസം സിദ്ധാർത്ഥന് സംഭവിച്ചതെന്ത്? പൊലീസിൻ്റെ പ്രതിപ്പട്ടികയിൽ ഇല്ലാത്തവരുടെ പേരടക്കം വെളിപ്പെടുത്തുന്ന ആന്റി റാഗിംഗ് സ്‌ക്വാഡ് റിപ്പോർട്ട് പുറത്ത്
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. കുഴൽ കിണർ ജോലിയ്ക്കായി എത്തിയതായിരുന്നു രാജേന്ദ്രനും ജയ്മോനും. ഏറെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളം കുറവായതിനെ തുടർന്ന് കുഴൽ കിണറിലേക്ക് തോട്ട പൊട്ടിച്ച് ഇടുകയായിരുന്നു. ഇതെനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ് ജയ്മോനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
















