ലാഹോര്‍: മതനിന്ദ ആരോപിച്ച് 22കാരനായ വിദ്യാര്‍ത്ഥിക്ക് വധശിക്ഷയും 17 വയസുകാരന് ജീവപര്യന്തം തടവും വിധിച്ച് പാകിസ്ഥാന് കോടതി. മതനിന്ദ ഉള്ളടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സൃഷ്ടിച്ചു, സോഷ്യല്‍മീഡിയകളില്‍ പങ്കുവച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കോടതിയുടെ വിധിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
മുസ്ലീ വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ മതനിന്ദ നിറഞ്ഞ ചിത്രങ്ങളും വീഡിയോകളും വാട്സ്ആപ്പിലൂടെ പങ്കുവച്ചത്. പ്രവാചകന് മുഹമ്മദ് നബിയെയും ഭാര്യമാരെയും അവഹേളിക്കുന്ന പദങ്ങള്‍ അടങ്ങിയ ഫോട്ടോകളും വീഡിയോകളും സൃഷ്ടിച്ചതിനാണ് 22കാരന് വധശിക്ഷ വിധിച്ചത്. ഇവ ഷെയര്‍ ചെയ്തെന്ന കുറ്റത്തിനാണ് 17കാരന് തടവുശിക്ഷ വിധിച്ചതെന്നും ജഡ്ജിമാര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു.
2022ല്‍ ലാഹോറിലെ പാകിസ്ഥാന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ (എഫ്ഐഎ) സൈബര്‍ ക്രൈം യൂണിറ്റ് നല്കിയ പരാതിയെ തുടര്‍ന്നാണ് വിദ്യാര്‍ഥിക്കെതിരെ നടപടിയെടുത്തത്. മൂന്ന് വ്യത്യസ്ത മൊബൈല്‍ ഫോണ്‍ നമ്ബറുകളില്‍ നിന്നാണ് വീഡിയോകളും ഫോട്ടോകളും ലഭിച്ചതെന്നാണ് പരാതിക്കാരന് ആരോപിക്കുന്നത്.
പരാതിക്കാരന്റെ ഫോണ്‍ പരിശോധിച്ചതില്‍ അശ്ലീലം അയച്ചതായി കണ്ടെത്തിയതായി എഫ്ഐഎ അറിയിച്ചു. വിദ്യാര്‍ത്ഥികളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് വിദ്യാര്‍ത്ഥികള്‍ക്കായി ഹാജരായ അഭിഭാഷകന് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിദ്യാര്‍ത്ഥിയുടെ പിതാവ് ലാഹോര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പറഞ്ഞു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ