സൂറത്ത്: പതിനൊന്നുവയസുകാരിയായ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന കേസില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. സൂറത്തിലെ സഗ്രാമപുര മേഖലയില്‍ താമസിക്കുന്ന അക്തര്‍ റാസ മുനിയാര്‍ (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
സ്കൂളിലേക്കുള്ള കൊണ്ടുപോകും വഴിയാണ് ഇയാള്‍ 11കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട, പ്രദേശത്തെ ഒരു യുവതി പ്രതിയുടെ ദൃശ്യം ഫോണില്‍ പകര്‍ത്തിയ ശേഷം വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ പരാതിയുമായി അത്വാ പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പീഡിപ്പിക്കപ്പെട്ടെന്ന വിവരം സ്ഥിരീകരിച്ചു. ഇതോടെയാണ് പോക്സോ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
പ്രതിയുടെ ഫോണ്‍ പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണാറുണ്ടെന്നും പെണ്‍കുട്ടിയെ അപ്രകാരം നിര്‍ബന്ധിച്ച് ചെയ്യിച്ചെന്നും പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മുന്‍പ് മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ