തൃശ്ശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗത്തിന് മറുപടിയുമായി തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരൻ. സ്വന്തം പാർട്ടിയെ പോലും ഒറ്റുകൊടുത്തയാളാണ് കെ.സുരേന്ദ്രനെന്നും ഒരു ഒറ്റുകാരന്റെ സർട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
കൊടകര കുഴല്‍പ്പണ കേസ് ഒതുക്കാൻ പിണറായിയുമായി പാലം പണിതയാളാണ് സുരേന്ദ്രൻ. നേമത്തും വട്ടിയൂർക്കാവിലും മാത്രമല്ല, തൃശൂരിലും ബിജെപിയെ തോൽപ്പിക്കുമെന്നും തൃശൂരിൽ ബിജെപിയെ മൂന്നാം സ്ഥാനത്താക്കുമെന്നും മുരളീധരൻ കൂട്ടിച്ചേര്‍ത്തു.
എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ.മുരളീധരൻ എന്നായിരുന്നു കെ.സുരേന്ദ്രന്റെ പരിഹാസം. അമ്മയെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യവിരുദ്ധരെ മുരളി തള്ളിപ്പറഞ്ഞില്ല. ഇടതുമുന്നണിയെ ജയിപ്പിക്കാന്‍ മുരളീധരന് അച്ചാരം വാങ്ങിയിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ