ചെന്നൈ: തമിഴ്നാട്ടിൽ ഇന്ത്യാ മുന്നണിയിലെ കക്ഷികൾ തമ്മിലുള്ള സീറ്റ് വിഭജനം പൂർത്തിയായി. ഡിഎംകെ തമിഴ്നാട്ടിൽ 21 സീറ്റിൽ മത്സരിക്കും. തമിഴ്നാട്ടിൽ ഒമ്പത് സീറ്റിലും പോണ്ടിച്ചേരിയിൽ ഒരു സീറ്റിലുമാണ് കോൺഗ്രസ് മത്സരിക്കുക. 2019ലും ഇതേ രീതിയിലാണ് സീറ്റ് നൽകിയത്. 10 സീറ്റിൽ ഒമ്പതിടത്തും കോൺഗ്രസ് വിജയിച്ചിരുന്നു.
സിപിഎം, സിപിഐ, വിസികെ എന്നീ പാർട്ടികൾക്ക് രണ്ട് സീറ്റ് വീതം നൽകാൻ ധാരണയായി. എംഡിഎംകെ, മുസ്ലീംലീഗ്, കെഡിഎംകെ പാർട്ടികൾക്ക് ഒരു സീറ്റ് വീതം നൽകി. കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയും മുന്നണിയോടൊപ്പം ചേർന്നിട്ടുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാൽ, അജോയ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ടി.എൻ.സി.സി അധ്യക്ഷൻ കെ. സെൽവപെരുന്തകൈ എന്നിവരാണ് ചർച്ച നടത്തി തീരുമാനത്തിലെത്തിയത്.
തമിഴ്നാട്ടിലെയും പോണ്ടിച്ചേരിയിലെയും 40 സീറ്റുകളിലും സഖ്യം വിജയിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. കോൺഗ്രസും ഡി.എം.കെയും തമ്മിലെ ബന്ധം അഭേദ്യമാണെന്നും ഒരുമിച്ച് പോരാടി വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഉലകനായകന് കമല്‍ ഹാസന് പറഞ്ഞു. എന്നാല്‍ തമിഴ്നാട്ടിലെ ഭരണകക്ഷി ഡിഎംകെയുടെ താരപ്രചാരകനായി രംഗത്തുണ്ടാകുമെന്നും മക്കള്‍ നീതി മയ്യം (എംഎന്‍എം) നേതാവായ താരം വെളിപ്പെടുത്തി.
മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി ചെന്നൈയില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കമല്‍ ഹാസന് പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കമല്‍ ഹാസന് നല്‍കുമെന്ന ധാരണയിലെത്തിയിട്ടുണ്ട്.
താനും തന്റെ പാര്‍ട്ടിയും ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. എന്നാല്‍ ഡി എം കെ സഖ്യത്തിനാവശ്യമായ എല്ലാ പിന്തുണയും നല്‍കും. രാജ്യത്തിന് വേണ്ടിയാണ് ഈ സഖ്യമെന്നും കമല്‍ ഹാസന് പറഞ്ഞു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ