തിരുവനന്തപുരം: കേരളത്തിലെ ഇടത് പക്ഷ ജനാധിപത്യ മുന്നണിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇടതു പക്ഷ പാർട്ടി നേതാവ്.. ഇന്ത്യയിൽ നിലവിൽ ഇടതുപക്ഷ പാർട്ടി ഐക്യമില്ലെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. കേരളത്തിലെ ഇടതുമുന്നണി യഥാർത്ഥത്തിൽ അർത്ഥശൂന്യമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിൽ ഇടത് എന്ന് പറയാനുളള യോഗ്യത പോലും സിപിഎമ്മിനും കേരളത്തിൽ ഇടത് എന്ന് അവകാശപ്പെടുന്നവർക്കും നഷ്ടപ്പെട്ടു. ഇടത് മുന്നണി എന്ന് അവകാശപ്പെടുന്നവരേക്കാൾ കൂടുതൽ ഇടത് പാർട്ടികൾ ഇന്ന് യുഡിഎഫിലാണ്. ആർ.എസ്.പി ,ഫോർവേഡ് ബ്ലോക്ക് ‘സിഎംപി തുടങ്ങിയ പാർട്ടികളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.
വയനാട്ടിൽ സിപിഐ നേതാവ് ആനി രാജയെ മത്സരിപ്പിക്കാനുള്ള പാർട്ടി തീരുമാനം പാർട്ടി പുനപരിശോധിക്കണം. അത് ആ പാർട്ടിയുടെ തീരുമാനമാണ്. അത് സിപിഐ പരിശോധിക്കേണ്ടതാണ് എന്നും ആർഎസ്പി നേതാവ് അന്വേഷണത്തിനോട് പറഞ്ഞു. എന്നും തൻ്റെ പാർട്ടി മതേതരത്വ നിലപാട് ഉയർത്തിക്കാട്ടിയാണ് പ്രവർത്തിച്ചിട്ടുള്ളത് അതിൽ മാറ്റമില്ല. കൊല്ലത്തു നിന്നും പാർട്ടി സ്ഥാനാർത്ഥി ഇക്കുറിയും വിജയിക്കും എന്നാണ് ഷിബു അഭിപ്രായപ്പെട്ടത്.
അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ