ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഇദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. 2027 വരെ ഇദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു.
നിലവില്‍ മൂന്ന് അംഗ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രണ്ട് പേര് മാത്രമുണ്ടായിരിക്കെയാണ് അരുണ്‍ ഗോയലും രാജിവെക്കുന്നത്. രാജിയുടെ കാരണം വ്യക്തമല്ല. കമ്മീഷനിലെ മറ്റൊരംഗം അനൂപ് പാണ്ഡെയുടെ കാലാവധി അവസാനിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷണർ അനുപ് ചന്ദ്ര പാണ്ഡെ ഫെബ്രുവരിയില്‍ വിരമിച്ച ഒഴിവില്‍ ആരെയും കേന്ദ്രസർക്കാർ നിയമിച്ചിരുന്നില്ല. അടുത്താഴ്ച ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനിടയിൽ അരുൺ ഗോയലിന്റെ രാജി പ്രതിസന്ധി തീർക്കും. 2022 നവംബർ 21നാണ് ഇദ്ദേഹം ചുമതലയേറ്റത്.
1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐ.ഐ.എസ്. ഉദ്യോഗസ്ഥാനായ അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിൽ ജി.എസ്.ടി. കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ചുമതലവഹിച്ചു. സർവീസിൽനിന്ന് സ്വമേധയാ വിരമിച്ച ശേഷമാണ് ഇദ്ദേഹം തെരഞ്ഞെടുപ്പ് കമീഷണറായി ചുമതലയേൽക്കുന്നത്.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ