ദുബായ്: യുഎയില്‍ ശക്തമായ മഴ. ഇടിമിന്നലോടെയുളള മഴയാണ് ഉണ്ടായത്. അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളിലെല്ലാം കനത്ത മഴ പെയ്യുന്നുണ്ട്. ശക്തമായ കാറ്റുമുണ്ട്.
تستمر جهود فريق التقييم المشترك في متابعة مستجدات المنخفض الجوي ومدى تأثيره على الدولة خلال عقد سلسلة من اجتماعات فريق التقييم المشترك للحالات الجوية والمدارية، اليكم آخر المستجدات: pic.twitter.com/uXlL824LyC
— NCEMA UAE (@NCEMAUAE) March 9, 2024
ഇന്നലെ വൈകിട്ട് മുതല്‍ മഴ പെയ്യുമെന്നും അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.വ്യക്തികള്‍ വെള്ളപ്പൊക്ക ബാധിത മേഖലകളിലേക്ക് പോകരുതെന്നും വെള്ളക്കെട്ടുള്ള റോഡിലൂടെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കഴിഞ്ഞ ദിവസം അല്‍ ഐനില്‍ ആരംഭിച്ച മഴ പിന്നീട് രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് വ്യാപിക്കുകയായിരുന്നു.മിക്കയിടത്തും റോഡുകളില്‍ മഴവെള്ളം നിറഞ്ഞ് ഗതാഗത തടസമുണ്ടായി. കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ