കണ്ണൂര്‍: ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരൻ. അങ്ങനെ വരുന്ന കമന്റുകളെല്ലാം ലജ്ജാവഹം, അത്തരം പ്രചരണങ്ങളൊന്നും തന്നെ ഏശില്ലെന്നും കെ സുധാകരൻ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതിന് പിന്നാലെ കണ്ണൂരില്‍ നടന്ന റോഡ് ഷോയിലാണ് കെ സുധാകരന്റെ പ്രതികരണം.
മണ്ഡലത്തില്‍ അധികസമയം കണ്ടില്ലെന്ന പരാതി ഉയരുന്നത് അംഗീകരിക്കുന്നു, കാരണം താൻ അത്രമാത്രം തിരക്കുള്ളൊരു നേതാവാണ്, അതിനാലാണ് മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതെന്നും സുധാകരൻ പറഞ്ഞു
മത്സരിക്കില്ലെന്ന് തീരുമാനിച്ചതാണ്,പക്ഷേ ഹൈക്കമാൻഡ് പറയുന്നത് അനുസരിക്കും. കഴിഞ്ഞ തവണ കിട്ടിയതിനെക്കാള്‍ മികച്ച ഭൂരിപക്ഷത്തില്‍ ജയിച്ചുകയറുമെന്നും എം വി ജയരാജൻ തനിക്കൊരു എതിരാളി അല്ലെന്നും സുധാകരൻ ആത്മവിശ്വാസത്തോടെ പങ്കുവച്ചു.
കെ സുധാകരൻ, വി കെ ശ്രീകണ്ഠൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിങ്ങനെ പല കോൺഗ്രസ് നേതാക്കളും ബിജെപിയിലേക്ക് മാറുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ അടക്കം പ്രചരിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് പത്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയതോടെയാണ് ഇനിയും കൂടുതല്‍ പേര് ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വന്നത്.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ