ഭോപ്പാൽ: മധ്യപ്രദേശ് സെക്രട്ടേറിയറ്റിന്റെ മൂന്നാം നിലയിൽ വൻ തീപിടിത്തം. രാവിലെ 9.30 ഓടെയാണ് സെക്രട്ടേറിയറ്റ് കെട്ടിടത്തിൽ തീപടർന്നത്. സംഭവത്തില്‍ ആർക്കും പരിക്കില്ല. അഞ്ച് മണിക്കൂറിന് ശേഷം തീ അണച്ചതായി അധികൃതർ അറിയിച്ചു.
സെക്രട്ടേറിയറ്റിലെ രേഖകൾ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്താണ് തീപടർന്നത്. എന്നാൽ പ്രധാനപ്പെട്ട രേഖകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നാണ് വിവരം. ശുചീകരണ തൊഴിലാളികളാണ് രാവിലെ കെട്ടിടത്തിൽനിന്ന് പുക ഉയരുന്നത് കണ്ടത്. കരസേന, ദേശീയ ദുരന്ത നിവാരണ സേന, പോലീസ് അഗ്നിശമന സേനാംഗങ്ങൾ എന്നിവർ മുനിസിപ്പൽ അഗ്നിശമന സേനയ്ക്കൊപ്പം തീയണക്കാനുള്ള പ്രവർത്തനത്തിൽ പങ്കെടുത്തു.
#WATCH | Madhya Pradesh | A massive fire breaks out at Vallabh Bhavan State Secretariat in Bhopal. Firefighting operations are underway. Details awaited. pic.twitter.com/QBto0QSVIy
— ANI (@ANI) March 9, 2024
ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി മോഹൻ യാദവ് അറിയിച്ചു. തീപിടിത്തം നടക്കുമ്പോൽ താൻ ഭോപ്പാലിലായിരുന്നു. ജില്ലാ കളക്ടറോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയോട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു.
അഴിമതിയുടെ തെളിവുകൾ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് തീപിടുത്തമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി അവകാശപ്പെട്ടു. തീപിടുത്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പട്വാരിയും നിയമസഭയിലെ പ്രതിപക്ഷ നേതാവ് ഉമംഗ് സാരംഗും സെക്രട്ടേറിയറ്റിന് പുറത്ത് രണ്ട് മണിക്കൂറോളം കുത്തിയിരിപ്പ് നടത്തി.
2003ൽ ബിജെപി അധികാരത്തിലെത്തിയ ശേഷം വല്ലഭഭവനിൽ നടക്കുന്ന അഞ്ചാമത്തെ തീപിടിത്ത സംഭവമാണിതെന്ന് പട്വാരി അവകാശപ്പെട്ടു.
“ഏത് ഫയലുകളാണ് കത്തിനശിച്ചത്? ഏതൊക്കെ വകുപ്പുകളുടേതാണ്?” “അഴിമതിയിലും കടബാധ്യതയിലും കുറ്റകൃത്യത്തിലും” മുങ്ങിക്കുളിച്ച ബിജെപി സർക്കാരിൻ്റെ തെളിവ് നശിപ്പിക്കാനുള്ള ഗൂഢാലോചനയാണ് അദ്ദേഹം ആരോപിച്ചു.
Read more :
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
- ഗാസയിൽ കുട്ടികളെ കൊന്നത് ഇസ്രായേലി ബോംബുകൾ മാത്രമല്ല; ഒരുമാസത്തിനിടെ വിശന്നുമരിച്ചത് 20 കുട്ടികൾ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ബംഗളൂരു കഫേ സ്ഫോടനം: നാലുപേരെ കസ്റ്റഡിയിലെടുത്തു
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ