ദമ്മാം: അവധിയും തിരക്കുള്ള സീസണുകളും ലക്ഷ്യമിട്ട് വിമാന ടിക്കറ്റുകൾക്ക് അമിതമായി വില വർദ്ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്പനികളെ നിയന്ത്രിയ്ക്കാൻ ആവശ്യമായ നിയമനിർമ്മാണം നടത്താൻ ഇന്ത്യൻ സർക്കാർ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മുഹമ്മദ് ഇബ്രാഹിന്റെ അധ്യക്ഷതയിൽ റാക്കയിൽ നടന്ന റാക്ക ഏരിയാ യൂണിറ്റ് സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം ഏ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.നവയുഗം കോബാർ മേഖലാ സെക്രട്ടറി ബിജു വർക്കി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു സംസാരിച്ചു. കോബാർ മേഖലാ പ്രസിഡൻ്റ് സജീഷ് പട്ടാഴി അഭിവാദ്യ പ്രസംഗം നടത്തി.
Read more ….
- ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു
- രണ്ടിലക്ക് തർക്കം:ജോസഫ് വിഭാഗത്തിന്റെ രണ്ടില കീറി:രണ്ടില പച്ചപ്പിൽ തോമസ് ചാഴിക്കാടൻ
- കനൽചാട്ടത്തിനിടെ പൊള്ളലേറ്റ് പത്തുവയസ്സുകാരൻ:ആലത്തൂര്‍ മേലാര്‍ക്കോട് പൊങ്കല്‍ ആഘോഷത്തിനിടെ
- മോദി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗം 12ന്:ലോക്സഭാ തിരഞ്ഞെടുപ്പിൽ 3400 കേന്ദ്രസേനയെ വിന്യസിക്കും
- ഗസ്സയിൽ എയർഡ്രോപ്പിനിടെ അപകടം: ആറു പേർക്ക് ദാരുണാന്ത്യം
നവയുഗം റാക്ക ഏരിയാ യൂണിറ്റ് ഭാരവാഹികളായി പ്രവീൺ വാസുദേവൻ (രക്ഷാധികാരി), മുഹമ്മദ് ഇബ്രാഹിം (പ്രസിഡന്റ്), വിനോദ് (സെക്രട്ടറി), സരിതാ രഞ്ജിത്ത് (വൈസ് പ്രസിഡന്റ്), അഞ്ജു വിനോദ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.സമ്മേളനത്തിന് പ്രവീൺ സ്വാഗതവും, വിനോദ് നന്ദിയും പറഞ്ഞു.